ടെലിവിഷന്‍ അഭിമുഖത്തിനിടെ രാജി പ്രഖ്യാപിച്ച് ലിബിയന്‍ പ്രധാനമന്ത്രി

ട്രിപളി: ടെലിവിഷന്‍ അഭിമുഖത്തിനിടെ രാജി പ്രഖ്യാപിച്ച് ലിബിയന്‍ പ്രധാനമന്ത്രി അബ്ദുല്ല അല്‍ തീനി. എന്നാല്‍ രാജി വാര്‍ത്ത പ്രധാനമന്ത്രിയുടെ ഓഫിസ് നിഷേധിച്ചു. ടി.വി അഭിമുഖത്തിനിടെ ഭരണത്തിലുണ്ടായ പാളിച്ചകളില്‍ ലിബിയന്‍ ജനത രോഷാകുലരാണെന്ന ചോദ്യത്തിനാണ് താന്‍ പടിയിറങ്ങുകയാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഒൗദ്യോഗികമായി താന്‍ രാജിവെക്കുകയാണ്. ലിബിയയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ തന്‍്റെ രാജികൊണ്ട് തീരുമെങ്കില്‍ അതിവിടെവെച്ച് പ്രഖ്യാപിക്കുന്നുവെന്നും ഞായറാഴ്ച്ച പാര്‍ലമെന്‍്റില്‍ രാജി സമര്‍പ്പിക്കുമെന്നും അല്‍താനി വ്യക്തമാക്കി. ലിബിയ ചാനല്‍ എന്ന സ്വകാര്യ ടിവിയില്‍ അഭിമുഖത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് രാജിക്കാര്യം നിഷേധിച്ച് രംഗത്തത്തെി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.