പ്രമുഖ ഈജിപ്ത് ഇസ്ലാമിക നേതാവ് ജയിലില്‍ മരിച്ചു

കൈറോ: തീവ്ര ഇസ്ലാമികസംഘം അല്‍ ജമാഅത്തുല്‍ ഇസ്ലാമിയ നേതാവ് മുഹമ്മദ് ഇസാം ദര്‍ബാല ജയിലില്‍ മരിച്ചതായി ഈജിപ്ത് സുരക്ഷാഅധികൃതര്‍ അറിയിച്ചു. മരുന്നുംചികിത്സയും നിഷേധിച്ച് ദര്‍ബലയെ കൊലപ്പെടുത്തുകയായിരുന്നെന്ന് ഗമാ ഇസ്ലാമിയ ആരോപിച്ചു. കൊലപാതകത്തിന്‍െറ ഉത്തരവാദികളെ ശിക്ഷിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഈ വര്‍ഷം ആദ്യത്തിലാണ് ദര്‍ബല അറസ്റ്റിലാകുന്നത്. സ്കോര്‍പിയോന്‍ എന്ന് അറിയപ്പെടുന്ന കൈറോ സെന്‍ട്രല്‍ ജയിലിലാണ് ദര്‍ബലയെ പാര്‍പ്പിച്ചിരുന്നത്. മുഹമ്മദ് മുര്‍സിയുമായി ദൃഢബന്ധം പുലര്‍ത്തിയിരുന്ന സംഘമാണ് അല്‍ ജമാഅത്തുല്‍ ഇസ്ലാമിയ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.