പുൽവാമ ആക്രമണത്തിൽ നേട്ടമുണ്ടാക്കിയത്​ ആര്​?; ചോദ്യങ്ങളുമായി രാഹുൽ

ന്യൂഡൽഹി: 40 സി.ആര്‍.പി.എഫ്. ജവാന്മാരുടെ ജീവനെടുത്ത പുല്‍വാമ ഭീകരാക്രമണത്തിലൂടെ ആർക്കാണ്​ നേട്ടമുണ്ടായതെന്ന ച ോദ്യവുമായി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി എം.പി. ട്വിറ്ററിലൂടെയാണ്​ രാഹുൽ പുൽവാമ ആക്രമണം സംബന്ധിച്ച്​ സർക് കാറിനോട്​ മൂന്നു ചോദ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്​.

പുൽവാമ ആക്രമണത്തിൽ ഏറ്റവും കൂടുതൽ ​നേട്ടമുണ്ടാക്കിയത്​ ആരാണ്​?, ആ​ക്രമണം സംബന്ധിച്ച അന്വേഷണത്തി​​​​െൻറ ഫലമെന്താണ്​? ആക്രമണം നടക്കാനുണ്ടായ ​സുരക്ഷാ വീഴ്ചകൾക്ക് ബി.ജെ.പി സർക്കാരിലെ ആരാണ് ഉത്തരവാദികൾ? - എന്നീ ചോദ്യങ്ങളാണ്​ രാഹുൽ ഉയർത്തിയിരിക്കുന്നത്​.

ചാവേര്‍ സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ച സ്‌ഫോടക വസ്തുക്കളുടെ ഉറവിടം കണ്ടെത്താന്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും ദേശീയ അന്വേഷണ ഏജന്‍സിക്ക് സാധിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ്​ രാഹുലി​​​​െൻറ ചോദ്യങ്ങൾ പ്രസക്തമാകുന്നത്​.

പുൽവാമ ആക്രമണത്തിൽ പ്രധാന പ്രതികളായ മുദാസിര്‍ അഹമ്മദ് ഖാനും സജ്ജാദ് ഭട്ടും കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലും ജൂണിലുമായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്നാണ്​ റിപ്പോർട്ട്​. അതിനാൽ ആക്രമണത്തി​​​​െൻറ സൂത്രധാരനെയോ സ്​ഫോടനത്തി​​​​െൻറ ഉറവിടമോ കണ്ടെത്താൻ എൻ.​ഐ.എക്ക്​ കഴിഞ്ഞിട്ടില്ല.

Tags:    
News Summary - ‘Who Benefitted Most?’ Rahul Gandhi Pulwama attack- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.