കോവിഡ്: ആരോഗ്യ പ്രവർത്തകർക്ക് മരണം സംഭവിച്ചാൽ കുടുംബത്തിന് ഒരുകോടി -കെജ്രിവാൾ

ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും രോഗബാധിതരുടെ ചികിത്സക്കും നേതൃത്വം നൽകുന്ന ആരോഗ്യപ്രവർത്തകർക ്ക് മരണം സംഭവിച്ചാൽ കുടുംബത്തിന് ഒരു കോടി രൂപ അനുവദിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. അവരുടെ സേവനത്തോടുള്ള ബഹുമാനമായാണ് തുക നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ശുചീകരണ തൊഴിലാളി ആയാലും ഡോക്ടറോ നഴ്സോ ആയാലും കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി മരിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് തുക നൽകും. സ്വകാര്യ, പൊതു മേഖല എന്ന വ്യത്യാസവും ഇക്കാര്യത്തിൽ ഉണ്ടാവില്ലെന്ന് കെജ്രിവാൾ വ്യക്തമാക്കി.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെട്ട ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ രംഗത്തുള്ളവർ, സാങ്കേതിക വിദഗ്ധർ, മറ്റ് ആരോഗ്യപ്രവർത്തകർ തുടങ്ങിയവർക്ക് 50 ലക്ഷത്തിന്‍റെ ഇൻഷുറൻസ് പരിരക്ഷ ഒരുക്കുമെന്ന കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്‍റെ പ്രസ്താവനക്ക് പിന്നാലെയാണ് കെജ്രിവാളിന്‍റെ പ്രഖ്യാപനം.

Tags:    
News Summary - ‘Rs 1 crore for Covid-19 warriors if they die’: Delhi CM Arvind Kejriwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.