ഒ​രു രാ​ജ്യം; ഒ​രു റേ​ഷ​ൻ കാ​ർ​ഡ്​; ഒരു വർഷത്തിനുള്ളിൽ നടപ്പാക്കണമെന്ന്​ കേന്ദ്രം

ന്യൂ​​ഡ​​ൽ​​ഹി: രാ​​ജ്യ​​ത്തെ ഏ​​ത്​ റേ​​ഷ​​ൻ​​ക​​ട​​യി​​ൽ​​നി​​ന്നും സാ​​ധ​​ന​​ങ്ങ​​ൾ വാ​​ങ്ങാ​​വു​​ന് ന ‘ഒ​​രു രാ​​ജ്യം; ഒ​​രു റേ​​ഷ​​ൻ കാ​​ർ​​ഡ്​’ പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കാ​​ൻ ഒ​​രു വ​​ർ​​ഷം സ​​മ​​യം. 2020 ജൂ​​ൺ 30ന​​കം എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പദ്ധതി നടപ്പിലാക്കണമെന്ന്​​ ഭ​​ക്ഷ്യ​​മ​​ന്ത്രി രാം​​വി​​ലാ​​സ്​ പാ​​സ്വാ​​ൻ പ​​റ​​ഞ്ഞു. ഇതു വ​​രു​​ന്ന​​തോ​​ടെ റേഷന്‍ കാര്‍ഡുള്ളവര്‍ക്ക് രാജ്യത്തെ ഏത് റേഷന്‍ കടകളില്‍ നിന്നും സബ്‌സിഡി നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാന്‍ സാധിക്കും.

കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങള്‍ ഇപ്പോള്‍ തന്നെ പദ്ധതി പ്രാവര്‍ത്തികമാക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി രാം വിലാസ് പസ്വാൻ അറിയിച്ചു. ഏ​​തു ജി​​ല്ല​​യി​​ല്‍നി​​ന്നും റേ​​ഷ​​ന്‍ വാ​​ങ്ങാ​​വു​​ന്ന സം​​വി​​ധാ​​നം ആ​​ന്ധ്ര​​പ്ര​​ദേ​​ശ്, ഗു​​ജ​​റാ​​ത്ത്, ഹ​​രി​​യാ​​ന, ഝാ​​ർ​​ഖ​​ണ്ഡ്, ക​​ർ​​ണാ​​ട​​ക, കേ​​ര​​ളം, മ​​ഹാ​​രാ​​ഷ്​​​ട്ര, രാ​​ജ​​സ്ഥാ​​ന്‍, തെ​​ല​​ങ്കാ​​ന, ത്രി​​പു​​ര എന്നിവിടങ്ങ​​ളി​​ലു​​ണ്ട്.

Tags:    
News Summary - ‘One nation one ration card’ scheme from July 1, 2020- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.