'ഭൂമിയെ മലിനമാക്കുന്നവർക്ക് വന്ദേമാതരം ഉച്ചരിക്കാൻ അവകാശമില്ല'

ന്യൂഡൽഹി: ഭൂമിയെ മലിനമാർക്കുന്നവർക്ക് വന്ദേമാതരം ഉച്ചരിക്കാൻ അവകാശമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. റോഡുകളിൽ തുപ്പുകയും ചവറ്റുകുട്ടകൾ പൊതുനിരത്തിൽ വലിച്ചെറിയുകയും ചെയ്യുന്ന ജനങ്ങൾക്ക് വന്ദേമാതരം ആലപിക്കാൻ അർഹതയില്ല. സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 125ാം വാർഷികത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. നാം നിരത്തുകൾ വൃത്തിയാക്കിയാലും ഇല്ലെങ്കിലും നമ്മുടെ മാതൃഭൂമി വൃത്തികേടാക്കാൻ നമുക്ക് അവകാശമില്ലെന്നും പ്രധാനമന്ത്രി ഒാർമിപ്പിച്ചു. 

തൻറെ സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയെക്കുറിച്ച് അദ്ദേഹം പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. രാജ്യത്തെ യുവജനങ്ങൾ തൊഴിലന്വേഷകരല്ല, തൊഴിൽദാതാക്കളാണ്ന ആകേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് സെപ്റ്റംബർ 11, 2001നു ശേഷം ഈ ദിവസം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ദിവസമാണ്. എന്നാൽ 1893 സെപ്റ്റംബർ 11ലെ മറ്റൊരു സംഭവം നാം ഒാർക്കേണ്ടതുണ്ട്. അന്നാണ് ഇന്ത്യക്കാരനായ ഒരു യുവാവ് ഐക്യത്തിൻെറ ശക്തി ലോകത്തിന് കാണിച്ച് കൊടുത്തത്. ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. ആഗോളതലത്തിൽ ഇന്ത്യയുടെ പദവി ഉയർന്നു വരികയാണ്. ജനശക്തിയുടെ ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - ‘Do we have the right to chant Vande Mataram?’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.