Posted On
date_range Updated On
date_range കള്ളനെന്ന് വിളിക്കാൻ കാരണം പിന്നാക്കക്കാരൻ ആയതിനാൽ -മോദി
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ചൗക്കീദാർ ചോർ ഹേ(കാവൽക്കാരൻ കള്ളനാണ്) എന്ന പരാമർശത്തിന് മറ ുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. താനൊരു പിന്നാക്കക്കാരൻ ആയതിനാലാണ് തന്നെ ലക്ഷ്യമിട്ട് ഇത്തരം പരാമർശങ്ങൾ വരുന്നതെന്ന് മോദി പറഞ്ഞു.
മഹാരാഷ്ട്രയിലെ മാദയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുേമ്പാഴായിരുന്നു രാഹുലിൻെറ പരാമർശത്തിന് മോദി മറുപടി നൽകിയത്. ഒരു സമൂഹത്തെയാകെ കള്ളനെന്ന് മുദ്രകുത്തുകയാണ് ചെയ്യുന്നതെന്ന് രാഹുലിൻെറ പേര് പരാമർശിക്കാതെ മോദി പറഞ്ഞു.
മോദിയെന്ന് പേരുള്ള എല്ലാവരും കള്ളൻമാരാണെന്നാണ് പറയുന്നത്. തന്നെ അവർ ലക്ഷ്യമിടുന്നത് പിന്നാക്കക്കാരൻ ആയതിനാലാണ്. പിന്നാക്കക്കാരോടുള്ള അവരുടെ മനോഭാവമെന്തെന്ന് ഇത് വ്യക്തമാക്കുന്നതായും മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.