മി​സോ​റം മുഖ്യമന്ത്രിയായി സൊ​റം​തം​ഗ സത്യപ്രതിജ്ഞ ചെയ്തു

ഐ​സോ​ൾ: മി​സോ​റം മുഖ്യമന്ത്രിയായി ​മിസോ നാ​ഷ​ന​ൽ ഫ്ര​ണ്ട് നേതാവ് സൊ​റം​തം​ഗ സത്യപ്രതിജ്ഞ ചെയ്ത് അധികാര മേറ്റു. െഎ​സോ​ളിലെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ കുമ്മനം രാജശേഖരനാണ് സത്യവാചകം ചൊല്ലി കൊടുത്തത്.

അ​ഞ്ചു ​ ത​വ​ണ ചെം​ഫാ​യ്​ മ​ണ്ഡ​ല​ത്തി​ൽ​ നി​ന്നു ജ​യി​ച്ച സൊ​റം​തം​ഗ ഇ​ത്ത​വ​ണ സം​സ്ഥാ​ന​ത്തെ ഏ​ക ജ​ന​റ​ൽ സീ​റ്റാ​യ ഐ​സോ​ൾ ഈ​സ്​​റ്റ്​ ഒ​ന്നി​ൽ​ നി​ന്നാ​ണ്​ തെരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ, രണ്ടു തവണ (1998, 2008) മിസോറം മുഖ്യമന്ത്രിയായിരുന്നു.

10 വർഷത്തിന്​ ശേ​ഷമാണ് പ്രാ​ദേ​ശി​ക പാ​ർ​ട്ടി​യാ​യ മി​സോ നാ​ഷ​ന​ൽ ഫ്ര​ണ്ട് സംസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്തുന്നത്. സം​സ്​​ഥാ​ന​ത്ത്​ ആ​ഴ​ത്തി​ൽ വേ​രു​ക​ളു​ള്ള എം.എൻ.എഫിന്‍റെ അധ്യക്ഷനാണ് ​പഴ​യ ഒ​ളി​പ്പോ​രാ​ളി​യാ​യ 74​കാ​ര​ൻ സൊ​റം​തം​ഗ.

തെ​ര​​ഞ്ഞെ​ടു​പ്പി​ൽ എം.​എ​ൻ.​എ​ഫ്​ 25നും 30​നും ഇ​ട​യി​ൽ സീ​റ്റു​ക​ൾ നേ​ടു​മെ​ന്നും കോ​ൺ​ഗ്ര​സി​ന്​ പ​ത്തി​ൽ താ​ഴെ മാ​ത്ര​മേ ല​ഭി​ക്കൂ​വെന്നും സൊ​റം​തം​ഗ പ്ര​വ​ചി​ച്ചി​രു​ന്നു. ഇ​ത്​ ശ​രി​വെ​ക്കും ​വി​ധം എം.​എ​ൻ.​എ​ഫ്​ 26ഉം ​കോ​ൺ​​ഗ്ര​സ്​ അ​ഞ്ചും സീ​റ്റു​ക​ൾ നേ​ടി. ബി.ജെ.പി ആദ്യമായി മിസോറം നിയമസഭയിൽ അക്കൗണ്ട് തുറന്നു.

Tags:    
News Summary - Zoramthanga Mizoram Chief Minister Mizo National Front -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.