സസ്യാഹാരം ഓർഡർ ചെയ്തയാൾക്ക് മാംസഭക്ഷണം; സൊമാറ്റോക്കും മക്ഡോണാൾഡ്സിനും ഒരു ലക്ഷം പിഴ

ന്യൂഡൽഹി: ഭക്ഷ്യവിതരണ കമ്പനിയായ സൊമാറ്റോക്കും ഫാസ്റ്റ് ഫുഡ് ചെയിൻ മക്ഡോണാൾഡ്സിനും ഒരു ലക്ഷം രൂപ പിഴ.​ ജോധ്പൂർ ജില്ല തർക്ക പരിഹാര ഫോറത്തിന്റേതാണ് വിധി. വെജിറ്റേറിയൻ ഭക്ഷണം ഓർഡർ ചെയ്തയാൾക്ക് മാംസ ഭക്ഷണം വിതരണം ചെയ്തതിനാണ് നടപടി.

സൊമാറ്റോ, മക്ഡോൾഡും സംയുക്തമായാണ് പിഴയൊടുക്കേണ്ടത്. കോടതി ചെലവായി ഉപഭോക്താവിന് 5000 രൂപയും നൽകണം. മക്ഡോണാൾഡ്സിലാണ് ഉപഭോക്താവ് ഭക്ഷണത്തിനായി ഓർഡർ നൽകിയത്. വെജിറ്റേറിയൻ ഭക്ഷണമാണ് ഓർഡർ ചെയ്തതെങ്കിലും ലഭിച്ചത് നോൺ വെജിറ്റേറിയൻ വിഭവമായിരുന്നു.

അതേസമയം, വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് സൊമാറ്റോ അറിയിച്ചു. ഇതുമായി ബന്ധ​പ്പെട്ട് നിയമോപദേശം ലഭിച്ചുവെന്നും അധികൃതർ അറിയിച്ചു. ഭക്ഷണം വിതരണം ചെയ്യുക മാത്രമാണ് സൊമാറ്റോയുടെ ചുമതല. ഓർഡർ ചെയ്ത ഭക്ഷണം മാറുകയോ അതിന്റെ ഗുണനിലവാരത്തി​ലോ പ്രശ്നമുണ്ടെങ്കിൽ റസ്റ്ററന്റിനാണ് അതിന്റെ ഉത്തരവാദിത്തമെന്നും കമ്പനി വ്യക്തമാക്കി.

Tags:    
News Summary - Zomato, McDonald's fined ₹1 lakh for delivering non-veg food in vegetarian order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.