കർണാടകയിൽ സിക വൈറസ് സ്ഥിരീകരിച്ചു; ജാഗ്രത നിർദേശം

ബംഗളൂരു: കർണാടകയിൽ ആദ്യമായി സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ അറിയിച്ചു. റായ്ച്ചൂർ ജില്ലയിലെ മാൻവിയിൽ അഞ്ചുവയസ്സുകാരിയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ജാഗ്രത നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു.

15 ദിവസമായി ഛർദിയും പനിയും മറ്റു ലക്ഷണങ്ങളും പ്രകടിപ്പിച്ച കുട്ടിയെ ആദ്യം സിന്ധനൂരിലെ താലൂക്ക് ആശുപത്രിയിലും ഡെങ്കിപ്പനി സ്ഥിരീകരിച്ചതോടെ വിജയനഗരയിലെ വിംസിലേക്കും മാറ്റുകയായിരുന്നു.പെൺകുട്ടിയുടെ രക്ത-മൂത്ര സാമ്പിളുകൾ പുണെയിലെ വൈറോളജി ലാബിലേക്ക് അയച്ചിരുന്നു.

Zika virus confirmed in Karnataka; Warningപോസിറ്റിവ് റിപ്പോർട്ടാണ് ലഭിച്ചത്.രോഗബാധ സ്ഥിരീകരിച്ച പെൺകുട്ടി വിദഗ്ധ ഡോക്ടർമാരടങ്ങുന്ന സംഘത്തിന്റെ നിരീക്ഷണത്തിലാണ്. പെൺകുട്ടിയുടെ സമ്പർക്ക വിവരം ലഭിച്ചിട്ടില്ല. സിക്ക വൈറസുമായി ബന്ധപ്പെട്ട് ജനങ്ങൾ പരിഭ്രാന്തരാവേണ്ടതില്ലെന്നും പൊതുജനങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കും പ്രത്യേകം മാർഗനിർദേശങ്ങൾ വൈകാതെ പുറപ്പെടുവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്താണ് സിക രോഗം

1. ഈഡിസ് കൊതുകുകളാണ് പ്രധാനമായും രോഗം വാഹകർ

2. പൊതുവിൽ അതിരാവിലേയും വൈകിട്ടും കടിക്കുന്ന കൊതുകുകളാണിവ

3. കൂടാതെ രോഗബാധിതരായ ഗർഭിണിയിൽ നിന്നും കുഞ്ഞിലേക്കും ലൈംഗിക ബന്ധത്തിലൂടെയും രക്തദാനത്തിലൂടെയും അവയവ മാറ്റത്തിലൂടെയും അസുഖം പകരാം

4. രോഗാണുക്കൾ ശരീരത്തിലെത്തിയാൽ മൂന്നാം ദിവസം ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. അത് ഒരാഴ്ച വരേയോ ഏറിയാൽ 12 ദിവസം വരെയോ നീണ്ടു നിൽക്കാം

5. ലക്ഷണങ്ങൾ കാണിക്കാതെയും അസുഖം വരാം

6. ആശുപത്രിയിൽ കിടത്തിയുള്ള ചികിത്സ വേണ്ടിവരാറില്ല. മരണ സാധ്യത തീരെയില്ല.

ലക്ഷണങ്ങൾ

നേരിയ പനി, ശരീരത്തിൽ ചുവന്ന പാടുകൾ, ചെങ്കണ്ണ്, സന്ധിവേദന, പേശി വേദന എന്നിവ അനുഭവപ്പെടാം

പ്രതിരോധം

കൊതുകു കടി ഏൽക്കാതെ സൂക്ഷിക്കുക, കൊതുകു നശീകരണം, കൊതുകിന്റെ പ്രജനനം നിയന്ത്രിക്കുക തുടങ്ങിയവ സാധ്യമാക്കാനുള്ള നടപടികളാണ പ്രധാനം

ഉറങ്ങുമ്പോൾ കൊതുകുകടി തടയുന്ന രൂപത്തിൽ ശരീരം മുഴുവൻ മൂടുന്ന വസ്ത്രം ധരിക്കുകയോ കൊതുകുവല ഉപയോഗിക്കുന്നത് ശീലമാക്കുകയോ ചെയ്യുക.

Tags:    
News Summary - Zika virus confirmed in Karnataka; Warning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.