ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുടെ സഹോദരിയുടെ പദയാത്രക്ക് നേരെ തേനീച്ചക്കൂട്ടത്തിന്‍റെ ആക്രമണം

ഹൈദരാബാദ്: യുവജന ശ്രമിക റൈതു തെലങ്കാന പാർട്ടിയുടെ (വൈ.എസ്.ആർ.ടി.പി) അധ്യക്ഷയും, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈ.എസ്. ശർമിളയുടെ പദയാത്രക്ക് നേരെ തേനീച്ചക്കൂട്ടത്തിന്‍റെ ആക്രമണം. തെലങ്കാനയിലെ ദുർഷഗനിപള്ളിക്ക് സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്.

പ്രദേശത്തെ ഒരു മരച്ചുവട്ടിൽ നിന്ന് പദയാത്രയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ തേനീച്ചക്കൂട്ടം ആക്രമിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ചേർന്ന് ഇവരെ ആക്രമണത്തിൽ നിന്ന് സംരക്ഷിച്ചു. ചില പാർട്ടി പ്രവർത്തകർക്ക് തേനീച്ചയുടെ കുത്തേറ്റെങ്കിലും പദയാത്ര തുടർന്നു.

തെലങ്കാനയിലെ ചന്ദ്രശേഖർ റാവുവിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നാരോപിച്ചാണ് ശർമിളയുടെ നേതൃത്വത്തിൽ പദയാത്ര നടത്തുന്നത്.

Tags:    
News Summary - YS Sharmila, Andhra CM YS Jagan’s sister, attacked by bees during padayatra in Telangana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.