മുംബൈ: സ്റ്റാൻഡപ് കൊമേഡിയൻ സമയ് റൈനയുടെ ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ പ്രോഗ്രാമിനിടെ വിവാദ ലൈംഗിക പരാമർശം നടത്തിയ കേസിൽ യൂട്യൂബർ രൺവീർ അലഹബാദിയ മഹാരാഷ്ട്ര സൈബർ പൊലീസിനു മുന്നിൽ ഹാജരായി. ആവർത്തിച്ചുള്ള സമൻസിനൊടുവിൽ തിങ്കളാഴ്ച നവി മുംബൈയിലെ സൈബർ പൊലീസ് ആസ്ഥാനത്താണ് രൺവീർ ഹാജരായത്.
വധഭീഷണിയെ തുടർന്നാണ് നേരത്തെ ഹാജരാകാതിരുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു. മറ്റൊരു യൂട്യൂബർ ആശിഷ് ചഞ്ച്ലാനി തിങ്കളാഴ്ചയും ഹാജരായി. രൺവീറിന് അറസ്റ്റിൽനിന്ന് താൽക്കാലിക ഇളവ് നൽകിയിട്ടുണ്ട്. ജ
യ്പുർ, അസം എന്നിവിടങ്ങളിലെ കേസുകളും മുംബൈയിലേക്ക് മാറ്റണമെന്ന ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇടക്കാല സംരക്ഷണം നൽകിയെങ്കിലും സുപ്രീംകോടതിയും രൺവീറിനെതിരെ രൂക്ഷമായാണ് പ്രതികരിച്ചത്. മാർച്ച് ആറിന് ദേശീയ വനിത കമീഷനു മുന്നിലും രൺവീർ ഹാജരാകണം. ആവർത്തിച്ച് സമൻസ് അയച്ചിട്ടും സമയ് റൈന ഇതുവരെ ഹാജരായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.