മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന്; സന്‍സദ് ടി. വിയുടെ അക്കൗണ്ട് പൂട്ടി യൂ ട്യൂബ്

ലോക്‌സഭയിലേയും രാജ്യസഭയിലേയും നടപടികള്‍ സംപ്രേക്ഷണം ചെയ്യുന്ന സന്‍സദ് ടി.വിയുടെ അക്കൗണ്ട് പൂട്ടി യൂ ട്യൂബ്. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണിത്.

അതേസമയം എന്ത് വീഴ്ചയാണുണ്ടായതെന്ന് യൂട്യൂബ് വ്യക്തമാക്കിയിട്ടില്ല. മാതൃ കമ്പനിയായ ഗൂഗിളിന് അയച്ച ഇ മെയിലിന് മറുപടിയും ലഭിച്ചിട്ടില്ലന്നാണ് വിവരം.

എന്ത് തരം കണ്ടെന്റ് ആണ് അനുവദിക്കുകയെന്ന് യൂ ട്യൂബിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. എന്ത് തരം വീഡിയോകള്‍ക്കും കമന്റുകള്‍ക്കും ഇത് ബാധകമാണ്. എല്ലാവര്‍ക്കും ഒരേ നിയമമാണ് ബാധകമെന്നും ഓട്ടമാറ്റിക് സോഫ്റ്റ്‌വെയര്‍ വഴിയും അല്ലാതെയും ഇത് പരിശോധിക്കപ്പെടുമെന്നും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്.  ചാനൽ ഹാക് ചെയ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് മാനേജ്മെന്റ് ഇന്ത്യയിലെ സൈബർ സുരക്ഷാ സംഭവങ്ങളോട് പരാതിപ്പെടുന്നതിനുള്ള നോഡൽ ഏജൻസിയായ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിനോട് പരാതിപ്പെട്ടിരുന്നു എന്നും ചാനൽ വിശദീകരിക്കുന്നു. 

Tags:    
News Summary - YouTube Account Compromised by Hackers, Name Changed to 'Ethereum': Sansad TV

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.