ബംഗളൂരു: ടിക്ക് ടോക്ക് വിഡിയോക്കായി പിറകോട്ട് ചാടിയുള്ള അഭ്യാസ പ്രകടനത്തിനിടെ ഗു രുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തുമകുരു ചിക്കനായകനഹ ള്ളി സ്വദേശിയും രാമു മെലഡീസ് എന്ന ട്രൂപ്പിെൻറ നർത്തകനും ഗായകനുമായ കുമാർ (22) ആണ് മരിച ്ചത്. മറ്റൊരാളുടെ കൈയിൽ ചവിട്ടി പിന്നിലേക്ക് മറിയുന്ന സ്ലോ മോഷൻ വിഡിയോ എടുക്കുന്നതിനിടെ വീണ് നട്ടെല്ലിനും കഴുത്തിനും സാരമായി പരിക്കേൽക്കുകയായിരുന്നു.
ജൂൺ 15നാണ് അപകടം. കുമാറിന് സ്മാർട്ട്ഫോണോ ടിക്ക് ടോക്ക് അക്കൗണ്ടോ ഇല്ലെന്നും ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുക്കാനും കുമാറിെൻറ കഴിവ് ലോകത്തെ അറിയിക്കാനും വേണ്ടിയാണ് വിഡിയോ എടുക്കാൻ ശ്രമിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു. കൂട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് അഭ്യാസ പ്രകടനം നടത്തിയത്.
അപകടത്തിൽ ശരീരഭാഗങ്ങൾ തളർന്നുപോയ കുമാർ ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കുമാറിന് അപകടം സംഭവിക്കുന്ന വിഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തൊഴിലാളികളായ നരസിംഹമൂർത്തിയുടെയും രാമക്കയുടെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.