Posted On
date_range Updated On
date_range പ്രയാഗ് രാജിൽ ആൾക്കൂട്ടം യുവാവിനെ അടിച്ചുകൊന്നു
പ്രയാഗ് രാജ്: ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽ മോഷണശ്രമം ആരോപിച്ച് ആൾക്കൂട്ടം യുവാവിനെ അടിച്ചു കൊന്നു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ബെനിഗഞ്ച് ബാബ മാർക്കറ്റിലാണ് സംഭവം. ഗപ്പു എന്നറിയപ്പെടുന്ന സഹീർ ഖാനാണ് കൊല്ലപ്പെട്ടത്.
മുന്ന എന്ന യൂസുഫ് ഖാൻ ചികിത്സയിലാണെന്നും പൊലീസ് സൂപ്രണ്ട് സന്തോഷ് കുമാർ മീണ അറിയിച്ചു. പൊലീസ് പരിക്കേറ്റ യുവാക്കളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാളെ രക്ഷിക്കാനായില്ല. കുറ്റവാളികളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.