പ്രാ​യം കു​റ​ഞ്ഞ എം.​പി വി​വാ​ഹി​ത​നാ​കു​ന്നു

ചണ്ഡിഗഢ്: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പാർലമ​െൻറംഗം ദുഷ്യന്ത് ചൗതാല ഏപ്രിൽ 18ന് വിവാഹിതനാകുന്നു. ഗുരുഗ്രാമിൽ നടക്കുന്ന ചടങ്ങിലാണ് ഹരിയാന പൊലീസിലെ െഎ.പി.എസ് ഒാഫിസർ പരംജിത്സിങ് അഹ്ലാവതി​െൻറ മകൾ മേഘ്നയെ ദുഷ്യന്ത് ജീവിതസഖിയാക്കുന്നത്. ഇന്ത്യൻ നാഷനൽ ലോക്ദൾ നേതാവും ഹരിയാന മുൻ മുഖ്യമന്ത്രി ഒാംപ്രകാശ് ചൗതാലയുടെ പേരമകനുമായ ദുഷ്യന്ത് ഹിസാറിൽനിന്നുള്ള ലോക്സഭ എം.പിയാണ്.

29കാരനായ ദുഷ്യന്ത് 26ാം വയസ്സിലാണ് എം.പിയായത്. ഹരിയാന ജൻഹിത് കോൺഗ്രസ് സ്ഥാനാർഥി കുൽദീപ് ബിഷ്േണായിയെയാണ് തോൽപിച്ചത്. പിതാവ് അജയ് സിങ് ചൗതാല മുൻ എം.എൽ.എയാണ്. മാതാവ് നൈന സിങ് ചൗതാല സിർസ ജില്ലയിലെ ദാബ്വാലി നിയമസഭ മണ്ഡലത്തിൽനിന്നുള്ള െഎ.എൻ.എൽ.ഡി എം.എൽ.എയാണ്. 

പിതാവ് അജയ് സിങ് ചൗതാലയും മുത്തച്ഛൻ ഒാംപ്രകാശ് ചൗതാലയും അധ്യാപകനിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് ജയിലിലായതിനെതുടർന്ന് 2013ലാണ് ദുഷ്യന്ത് സജീവരാഷ്ട്രീയത്തിലേക്ക് വരുന്നത്. 

Tags:    
News Summary - The youngest MPs in the country will hold the debate on April 18

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.