രാജവെമ്പാലയെ കിടക്കയിൽ കണ്ടിട്ടും ഭയപ്പെടാതെ ദൃശ്യങ്ങൾ ചിത്രീകരിച്ച് യുവാവ്; വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ -VIDEO

ഒരു പാമ്പിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. എന്നാൽ, വിഡിയോയിലെ താരം പാമ്പല്ല. സ്വന്തം കിടക്കയിലൂടെ പാമ്പ് ഇഴഞ്ഞ് നീങ്ങിയിട്ടും ഒട്ടും കൂസലില്ലാതെ പാമ്പിന്റെ ചലനങ്ങൾ മൊബൈൽ ഫോൺ കാമറയിലേക്ക് ഒപ്പിയെടുത്ത യുവാവാണ് വിഡിയോയിലെ താരം.

ഉത്തരാഖണ്ഡിലാണ് ഒരു വീട്ടിലാണ് സംഭവമുണ്ടായത്ത്‍യുവാവിന്റെ കിടക്കയുടെ അരികിലേക്ക് രാജവെമ്പാല എത്തുകയായിരുന്നു. എന്നാൽ, ഭയപ്പെടാതെ യുവാവ്പാമ്പിന്റെ വിഡിയോ ചിത്രീകരിച്ചു. കാലിലൂടെ ഇഴഞ്ഞിട്ടും യുവാവ് ഭയന്നില്ല. ഒടുവിൽ കട്ടലിന് സമീപത്തെ മേശക്ക് മുകളിൽ നിന്ന് പാമ്പ് യുവാവിനെ നേരെയൊന്ന് ചീറിയപ്പോഴാണ് വിഡിയോ ചിത്രീകരണം നിർത്തിയത്.

ഉത്തരാഖണ്ഡിലാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത് എന്നല്ലാതെ മറ്റ് വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. വിഡിയോ പുറത്ത് വന്നതോടെ യുവാവിന്റെ ധൈര്യത്തെ പ്രകീർത്തിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.

Tags:    
News Summary - Young man filmed the scene without fear after seeing a king cobra in his bed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.