ന്യൂഡൽഹി: ജിമ്മിൽ ട്രെഡ്മില്ലിൽ ഓടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ഗുരുഗ്രാമിലെ ടെക്ക് കന്പനി ജീവനക്കാരനായ സക്ഷാം പ്രുതി (24) എന്ന യുവാവാണ് മരിച്ചത്. വടക്കൻ ഡൽഹിയിലെ രോഹിണി മേഖലയിൽ പ്രവർത്തിക്കുന്ന ജിമ്മിലാണ് സംഭവം. ചൊവ്വാഴ്ച്ച രാവിലെ 7.30നാണ് സംഭവം. പോസ്റ്റ്മോർട്ടത്തിൽ മരണകാരണം വൈദ്യുതാഘാതമാണെന്ന് വ്യക്തമായി.
സംഭവവുമായി ബന്ധപ്പെട്ട് ജിം മാനേജർ അനുഭവ് ദഗ്ഗളിനെ പൊലീസ് അറസ്റ്റ് ചെയ്തു. മനപ്പൂർവമല്ലാത്ത നരഹത്യ, യന്ത്രങ്ങൾ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ എടുക്കാത്തത് എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.