Posted On
date_range Updated On
date_range ആശുപത്രിയിൽ എലി കടിച്ച യുവാവ് മരിച്ചു
മുംബൈ: അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെ എലി കടിച്ച രോഗി മരിച്ചു. ഗുരുതരമായ കരൾരോഗം ബാധിച്ച് മഹാരാഷ്ട്രയിലെ ഘാട്കോപറിൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച 24കാരനാണ് മരിച്ചത്. ഇയാളുടെ കണ്ണിന് സമീപത്താണ് എലി കടിച്ചത്. സംഭവത്തെക്കുറിച്ച് മുംബൈ മേയർ കിഷോരി പെഡ്നെകർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
എന്നാൽ, എലി കടിച്ചതും മരണവും തമ്മിൽ ബന്ധമില്ലെന്നാണ് ആശുപത്രി അധികൃതർ വിശദീകരിക്കുന്നത്. മദ്യപാനവുമായി ബന്ധപ്പെട്ട കരൾരോഗം ബാധിച്ച യുവാവിനെ അബോധാവസ്ഥയിലാണ് ആശുപത്രിയിൽ എത്തിച്ചതെന്നും എലി കടിച്ചുവെങ്കിലും കണ്ണിന് ഗുരുതരമായി പരിക്കുപറ്റിയെന്നത് അതിശയോക്തിയാണെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.