ലക്നോ: ഡ്യൂട്ടിക്കിടെ പാൻ ചവച്ചതിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ ഡ്രൈവർക്ക് പിഴ. ശനിയാഴ്ചയാണ് ഡ്യൂട്ടിക്കിടെ പാൻ ചവച്ചതിന്യോഗിയുടെ ഡ്രൈവർക്ക് 500 രൂപ പിഴ ചുമത്തിയത്.
നേരത്തെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സർക്കാർ ഒാഫീസുകളിൽ പാൻ മസാല, ഗുഡ്ക, പുകയില ഉൽപ്പന്നങ്ങൾ എന്നിവ ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു. ഭരണത്തിലെത്തിയ ഉടൻ ഒാഫീസുകൾ വൃത്തിയായി സൂക്ഷിക്കാനുള്ള നിർദ്ദേശവും അദ്ദേഹം ജീവനക്കാർക്ക് നൽകിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛ് ഭാരത് പ്രചാരണത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ആദിത്യനാഥിെൻറ നേതൃത്വത്തിലുള്ള സർക്കാർ ഇൗ നടപടികൾ സ്വീകരിച്ചത്.
യു.പിയുടെ പല ഭാഗങ്ങളിലും പൊതുസ്ഥലത്ത് പാൻ ചവച്ച് തുപ്പുന്നതിന് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇയൊരു സാഹചര്യത്തിലാണ് മുഖ്യമന്ത്രി യോഗി ആദിഥ്യനാഥിെൻറ ഡ്രൈവർ തന്നെ പാൻ ചവച്ചതിന് പിഴയടക്കേണ്ടി വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.