ലഖ്നോ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉപതെരഞ്ഞെടുപ്പിൽ മൽസരിക്കില്ല. പകരം എം.എൽ.സിയായി നിയമസഭ കൗൺസിലിലേക്ക്(ലെജിസ്റ്റേറ്റീവ് കൗൺസിൽ) എത്താനാണ് യോഗിയുടെ ശ്രമം. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിയായ കേശവേന്ദ്ര മൗര്യ, ദിനേശ് ശർമ, മന്ത്രി സ്വതന്ത്രദേവ് സിങ് എന്നിവരും ഇതേവഴി പിന്തുടർന്ന് എം.എൽ.സിയാകും.
നിലവിൽ ഇവരാരും യു.പി നിയമസഭാംഗങ്ങളല്ല. ആദിത്യനാഥ് ഗോരഖ്പൂർ എം.പിയും കേശവ് പ്രസാദ് മൗര്യ ഫൂൽപുർ എം.പിയുമാണ്. മന്ത്രിസഭയിൽ തുടരണമെങ്കിൽ ഇവർ യു.പി നിയമസഭയിൽ അംഗമാകണം. ഇതിനായി നിയമ നിർമാണസഭയിലേക്കോ കൗൺസിലിലേക്കോ ഇവർ വിജയിക്കണം. നിയമ നിർമാണ സഭയിലെത്തണമെങ്കിൽ മൂവരും ഉപതെരഞ്ഞെടുപ്പിൽ മൽസരിക്കണം. എന്നാൽ നിലവിലെ യു.പി നിയമസഭയിലെ ഭൂരിപക്ഷം ഉപയോഗിച്ച് എളുപ്പത്തിൽ മൂവർക്കും നിയമനിർമാണ കൗൺസിലിലേക്ക് എത്താൻ സാധിക്കും.
നാല് എം.എൽ.സി സീറ്റുകളാണ് അടുത്ത മാസം ഒഴിവ് വരുന്നത്. ഇതിൽ കാലാവധി കഴിയുന്ന മൂന്ന് സീറ്റുകൾ ബി.എസ്.പിയുടേതാണ്. ഒരെണം ബി.എസ്.പിയിൽ ബി.ജെ.പിയിലെത്തിയ ജെയ് വീർ സിങ് രാജിവെച്ചതിനെ തുടർന്ന് ഒഴിവുവന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.