Posted On
date_range Updated On
date_range യോഗി ആദിത്യനാഥിെൻറ സത്യപ്രതിജ്ഞ ഇന്ന്
ലഖ്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചക്ക് രണ്ടേകാലിനായിരിക്കും സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷായും ചടങ്ങിൽ പെങ്കടുക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനമന്ത്രം പിന്തുടരുമെന്ന് രാജ്ഭവനിൽ മാധ്യമപ്രവർത്തകരെ കണ്ട നിയുക്ത മുഖ്യമന്ത്രി യോഗി ആദിത്യനാഥ്പറഞ്ഞു. 'എല്ലാവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം' എന്ന മോദിയുടെ മുദ്രാവാക്യത്തിലൂടെ സംസ്ഥാനത്തിെൻറ സമഗ്രവികസനമാണ് താന്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖോരക്പൂരില്‍ നിന്നുള്ള ലോക്സഭാംഗമാണ് തീവ്ര ഹിന്ദുത്വ നിലപാടുകാരനായ ആദിത്യനാഥ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ, ലഖ്നോ മേയര്‍ ദിനേശ് ശര്‍മ എന്നിവര്‍ സംസ്ഥാനത്തെ ഉപമുഖ്യമന്ത്രിമാരാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.