ന്യൂഡൽഹി: തിഹാർ ജയിലിൽ അഞ്ചു ദിവസമായി നിരാഹാര സത്യഗ്രഹം തുടരുന്ന കശ്മീരി വിഘടനവാദി നേതാവ് യാസിൻ മാലിക്കിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഡ്രിപ് നൽകി തുടങ്ങി.
റുബയ്യ സഈദ് തട്ടിക്കൊണ്ടുപോകൽ കേസിൽ വിചാരണക്ക് കോടതിയിൽ ഹാജരാകാൻ അനുവദിക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാർ പരിഗണിക്കാത്തതിനെ തുടർന്നാണ് വെള്ളിയാഴ്ച രാവിലെ മുതൽ നിരാഹാര സത്യഗ്രഹം തുടങ്ങിയത്. തിഹാർ ജയിലിലെ അതിസുരക്ഷയുള്ള ഏഴാം നമ്പർ യൂനിറ്റിൽ ഏകാന്ത തടവിലായിരുന്ന യാസിൻ മാലിക്കിനെ ഡോക്ടർമാരുടെ നിരന്തര ശ്രദ്ധയുള്ള മെഡിക്കൽ നിരീക്ഷണ മുറിയിലേക്ക് മാറ്റിയിട്ടുണ്ട്.
മരുന്നുകൾ ഞരമ്പ് വഴി നൽകി ആരോഗ്യം നിലനിർത്താനാണ് ശ്രമം. ഭീകരത ഫണ്ടിങ് കേസിൽ ജീവപര്യന്തം തടവിലാണ് യാസിൻ മാലിക്. തന്നെ കശ്മീരിലെ ജയിലിലേക്ക് മാറ്റണമെന്ന് യാസിൻ മാലിക് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.