പരാതി നൽകാതെ വീട്ടിലിരുന്നാൽ പൊലീസ് നടപടി എടുക്കില്ല -ഗുസ്തി താരങ്ങൾക്കെതിരെ യോഗേശ്വർ ദത്ത്

ന്യൂഡൽഹി: റസ്‍ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യു.എഫ്‌.ഐ) തലവൻ ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ ലൈംഗികാരോപണ പരാതിയിൽ ഗുസ്‌തി താരങ്ങൾക്കെതിരെ ഒളിമ്പിക്സ് മെഡൽ ജേതാവ് യോഗേശ്വർ ദത്ത്.

നടപടി വേണമെങ്കിൽ താരങ്ങൾ മൂന്ന് മാസം മുൻപ് തന്നെ പൊലീസിൽ പരാതിപ്പെടണമായിരുന്നുവെന്നായിരുന്നു യോഗേശ്വർ ദത്തിന്റെ വിമർശനം. പരാതി നൽകാതെ വീട്ടിലിരുന്നാൽ പൊലീസ് നടപടി എടുക്കില്ലെന്നും യോഗേശ്വർ ദത്ത് പറഞ്ഞു.

ഗുസ്തി താരങ്ങളുടെ പരാതി അന്വേഷിക്കാൻ നിയോഗിച്ച സമിതിയിൽ അംഗമായിരുന്നു യോഗേശ്വർ ദത്ത്. ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രതിഷേധം തുടരുമ്പോഴും രാജിവെക്കില്ലെന്ന നിലപാടിലാണ് ബ്രിജ് ഭൂഷൺ. ഗുസ്തിക്കാർക്ക് ഓരോ ദിവസവും ഓരോ ആവശ്യങ്ങളാണെന്നും ബ്രിജ് ഭൂഷൺ കുറ്റപ്പെടുത്തി. ഇന്നലെ ബ്രിജ് ഭൂഷണിനെതിരെ പൊലീസ് കേസ് എടുത്തിരുന്നു.

Tags:    
News Summary - Wrestlers should have done it 3 months back says Yogeshwar Dutt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.