Posted On
date_range Updated On
date_range ലോകത്തെ ഏറ്റവും ചൂടേറിയ സ്ഥലങ്ങളിൽ 15ൽ പത്തും ഇന്ത്യയിൽ
ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ലോകത്ത ഏറ്റവും ചൂടനുഭവപ്പെട്ട 15 നഗരങ്ങളിൽ പത്തും ഇന്ത്യയിൽ. എൽ ഡൊറാഡൊ എന്ന കാലാവസ്ഥാ നിരീക്ഷണ വൈബ്സൈറ്റാണ് ഈ കണക്ക് പുറത്തുവിട്ടത്.
രാജസ്ഥാനിലെ ചുരുവിലാണ് ചൊവ്വാഴ്ച റെക്കോഡ് ചൂട് അനുഭവപ്പെട്ടത്. ജയ്പൂരിൽ നിന്നും 20 കി.മീ അകലെ സ്ഥിതി ചെയ്യുന്ന ചുരുവിൽ 50 ഡിഗ്രി സെൽഷ്യൽ ആണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയ താപനില. ഗേറ്റ് വേ ഓഫ് താർ എന്നാണ് ചുരു അറിയപ്പെടുന്നത്.
പാക്കിസ്ഥാനിലെ ജാക്കോബാബാദിലും ഇതേ ചൂടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. രാജസ്ഥാനിലെ ബിക്കാനീർ, ഗംഗാനഗർ, പിലാനി എന്നീ നഗരങ്ങളിലും ചൊവ്വാഴ്ച റെക്കോഡ് താപനില രേഖപ്പെടുത്തി.
ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ നഗരങ്ങളിലും 48 ഡിഗ്രി ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.