ന്യൂഡൽഹി: ഭർതൃമാതാവിന് ജോലിയുണ്ടെങ്കിൽ ഇന്ത്യയിൽ സ്‍ത്രീകൾ തൊഴിൽ തേടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനം. അമ്മായിയമ്മ ജോലി ചെയ്യുന്ന നഗരങ്ങളിലെ കുടുംബങ്ങളിൽ മരുമക്കൾ ജോലി ചെയ്യാനുള്ള സാധ്യത 70% കൂടുതലാണെന്നാണ് അസിം പ്രേംജി യൂണിവേഴ്സിറ്റി പുറത്തിറക്കിയ സ്റ്റേറ്റ് ഓഫ് വർക്കിങ് ഇന്ത്യ 2023 റിപ്പോർട്ടിൽ പറയുന്നത്. ഗ്രാമീണ മേഖലകളിൽ ഇത് 50 ശതമാനം കൂടുതലാണ്.
പരമ്പരാഗതമായി വിവാഹശേഷം പെൺകുട്ടികൾ വരന്റെ വീട്ടിലാണ് താമസിക്കുക. ഭർതൃമാതാക്കളോട് അവർക്ക് പ്രത്യേക ബഹുമാനവുമുണ്ടായിരിക്കും.
ജോലിക്കാരായ ഭർതൃമാതാക്കൾ ആണെങ്കിൽ മരുമക്കളെ ജോലിക്കു പോകാൻ പ്രേരിപ്പിക്കും. കോവിഡ് കാലത്ത് കൂടുതൽ സ്‍ത്രീകൾ തൊഴിൽ രംഗത്തേക്ക് വന്നതായും പഠനത്തിൽ പറയുന്നു. കോവിഡിന് മുമ്പ് 50 ശതമാനം സ്ത്രീകളായിരുന്നു ജോലി ചെയ്തിരുന്നത് എങ്കിൽ കോവിഡിനു ശേഷം അത് 60 ശതമാനമായി വർധിച്ചു. അതായത് ഇന്ത്യയിൽ സ്‍ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് വർധിച്ചുകൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.