2014 വരെ 'ആൾക്കൂട്ട ആക്രമണം' ​േകട്ടുകേൾവിയില്ലായിരുന്നുവെന്ന്​ രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാജ്യത്തെ ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ കേന്ദ്രസർക്കാറിനെയും പ്രധാനമ​ന്ത്രി നരേന്ദ്രമോദിയെയും വിമർശിച്ച്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. ആൾക്കൂട്ട ആക്രമണം (Lyunching) എന്ന വാക്ക്​ 2014 വരെ ​േകട്ടിരുന്നില്ല. എന്നാൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയത്​ മുതൽ ഇത്തരം സംഭവങ്ങൾ വർധിച്ചു വരികയാണെന്നായിരുന്നു പ്രതികരണം.

രാജ്യത്ത്​ അടുത്തിടെ ആൾക്കൂട്ട ആക്രമണങ്ങളുടെ എണ്ണം വൻതോതിൽ വർധിച്ചിരുന്നു. അസമില​ും ഉത്തർ​പ്രദേശിലുമാണ്​ ഏറ്റവുമധികം ആൾക്കൂട്ട ആ​ക്രമണങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നത്​.

ആൾക്കൂട്ട ആക്രമണങ്ങൾ തടയുന്നതിനായി രാജസ്​ഥാനും മണിപ്പൂരും ബില്ലുകൾ പാസാക്കിയിരുന്നു. അസം ഉൾപ്പെടെയുള്ള സംസ്​ഥാനങ്ങൾ ബിൽ അവതരിപ്പിക്കാനുള്ള നിർദേശങ്ങൾ പരിഗണിച്ചിരുന്നു. 

Tags:    
News Summary - Word Lynching Practically Unheard Of Before 2014 Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.