സ്വവർഗ ലൈംഗികത ഇന്ത്യൻ സൈന്യത്തിൽ അനുവദിക്കില്ലെന്ന്​ ബിപിൻ റാവത്ത്​

ന്യൂഡൽഹി: സ്വവർഗ ലൈംഗികത ഇന്ത്യൻ സൈന്യത്തിൽ അനുവദിക്കില്ലെന്ന്​ കരസേനാ മേധാവി ബിപിൻ റാവത്ത്​. സ്വവർഗ ലൈംഗിക തയെ കുറ്റകരമല്ലാതാക്കിയുള്ള സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു റാവത്തി​​​​െൻറ പരാമർശം. സ്വ വർഗ ലൈംഗികത ഇന്ത്യൻ സൈന്യത്തിൽ അനുവദിക്കാനാവില്ല. ലൈംഗികതയുമായി ബന്ധപ്പെട്ട്​ ഇന്ത്യൻ സൈന്യത്തിന്​ അതി​േൻറതായ നിയമങ്ങൾ ഉണ്ടെന്നും റാവത്ത്​ പറഞ്ഞു.

രാജ്യത്തി​​​​െൻറ നിയമത്തിന്​ മുകളിലല്ല സൈന്യം. എന്നാൽ, സൈനികർക്ക്​ മറ്റ്​ പൗരൻമാർക്ക്​ കിട്ടുന്ന എല്ലാ അവകാശങ്ങളും ലഭിക്കണമെന്നില്ല. ചില കാര്യങ്ങൾ സൈന്യത്തിൽ വ്യത്യസ്​തമായിരിക്കുമെന്നും ബിപിൻ റാവത്ത്​ കൂട്ടിച്ചേർത്തു.

സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ്​ സ്വവർഗ ലൈംഗികത കുറ്റകരമാക്കുന്ന ഭരണഘടനയിലെ 377ാം വകുപ്പ്​ റദ്ദാക്കിയത്​. ഭരണഘടനയിലെ തുല്യതക്കുള്ള അവകാശം ലംഘിക്കുന്നതാണ്​ വകുപ്പെന്ന്​ കണ്ടെത്തിയായിരുന്നു സുപ്രീംകോടതി ഇത്​ റദ്ദാക്കിയത്​.

Tags:    
News Summary - Won't Allow Gay Sex In The Army, Says Chief General Rawat-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.