വനിതാ ദിനത്തിൽ ത​െൻറ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വനിതകൾക്കായി വിട്ടുകൊടുക്കുമെന്ന്​ നരേന്ദ്ര മോദി

ന്യൂഡൽഹി: വരുന്ന വനിതാ ദിനത്തിൽ ​ത​​​െൻറ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വനിതകൾക്കായി വിട്ടു കൊടുക്കുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമൂഹിക മാധ്യമ അക്കൗണ്ടുകൾ ഉപേക്ഷിക്കുന്നുവെന്ന രൂപത്തിൽ തിങ്കളാഴ്​ച രാത്രി മോദി പുറത്തുവിട്ട ട്വീറ്റ്​ വലിയ ചർച്ചകൾക്കും ആശയകുഴപ്പങ്ങൾക്കും ഇടയാക്കിയ സാഹചര്യത്തിലാണ്​ മോദിയുടെ പുതിയ ട്വീറ്റ്​.

പ്രചോദിപ്പിക്കാനാകുന്ന സ്​ത്രീകൾക്കായി വനിതാ ദിനത്തിൽ ത​​​െൻറ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ കൈമാറുമെന്ന ട്വീറ്റ്​ ചൊവ്വാഴ​്​ച ഉച്ചയോടെയാണ്​ മോദിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട്​ പുറത്ത്​ വിട്ടത്​. അത്തരം കഥകൾ വനിതകളോ അവരെ അറിയുന്നവരോ പ്രത്യേക ഹാഷ്​ടാഗിൽ പങ്കിടാനാണ്​ ആഹ്വാനം. അടുത്ത ഞായറാഴ്​ചയാണ്​ വനിതാ ദിനം.
അടുത്ത ഞായറാഴ്​ചയോടെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ ഉപേക്ഷിക്കുന്നു എന്നായിരുന്നു ഇന്നലെ പുറത്ത്​ വിട്ട ട്വീറ്റ്​. ഇത്​ വ്യാപകമായ ചർച്ചക്കാണ്​ ഇടയാക്കിയത്​. പരിഹാസവുമായി രാഹുൽ ഗാന്ധിയടക്കം ട്വീറ്റ്​ ചെയ്​തിരുന്നു. മോദി അക്കൗണ്ടുകൾ ഉപേക്ഷിക്കുന്നതിനെതിരെ അണികളും ശക്​തമായി രംഗത്തെത്തിയിരുന്നു.

Tags:    
News Summary - Women Who "Inspire" To Take Over PM's Social Media Accounts For A Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.