Posted On
date_range Updated On
date_range കൊല്ലുമെന്ന് വനിത ജഡ്ജിക്ക് ഭീഷണി
ബഹ്റൈച്ച് (യു.പി): ഉത്തര്‍പ്രദേശില്‍ തടവുകാരനില്‍നിന്ന് വനിത ജഡ്ജിക്ക് ഭീഷണിക്കത്ത്. ഉടന്‍ അഞ്ചുലക്ഷം രൂപ നല്‍കണമെന്നും അല്ളെങ്കില്‍ കൊന്നുകളയുമെന്നുമാണ് കത്തിന്‍െറ ഉള്ളടക്കം. ബറേലി സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുന്ന ബഡ്കൗ എന്ന രാജ്കുമാറിന്‍െറ പേരില്‍ സ്പീഡ്പോസ്റ്റിലാണ് ജസ്റ്റിസ് പ്രേംകല സിങ്ങിന്‍െറ ഓഫിസില്‍ കത്തത്തെിയത്. സിറ്റി കോട്വാലി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം തുടങ്ങിയതായും എസ്.പി സാലിഗ്രാം വര്‍മ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.