പട്ന: ന്യൂഡൽഹി-രാജ്ഗിർ ശ്രംജീവി എക്‌സ്പ്രസിന്റെ ശുചിമുറിയിൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തി. ബിഹാറിലെ രാജ്ഗീർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ വൃത്തിയാക്കുന്നതിനായി പിറ്റ് ലൈനിയെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ 10.30ന് റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിൻ 11.30നാണ് പിറ്റ് ലൈനിലെത്തുന്നത്.
ശുചീകരണ ജീവനക്കാരാണ് മൃതദേഹം ആദ്യം കാണുന്നത്. പിന്നാലെ റെയിൽവേ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ശുചിമുറിക്കുള്ളിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ ഷാൾ ചുറ്റിവലിഞ്ഞ നിലയിലാരുന്നു. ഷാളിന്‍റെ മറുഅറ്റം ഹാംഗറിലും കെട്ടിയിരുന്നു.
അതേസമയം മൃതദേഹം പോസ്റ്റമാർട്ടത്തിനായി കൈമാറിയിരിക്കുകയാണ്. സംഭവം കൊലപാതകമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട യുവതിയെ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.