പീഡനക്കേസ്​: നടൻ കരൺ ഒബ്​റോയ് ജാമ്യത്തിനായി ​ൈ​ഹകോടതിയിൽ

മുംബൈ: ബലാത്സംഗക്കേസിൽ അറസ്​റ്റിലായ നടൻ കരൺ ഒബ്​റോയ്​ ജാമ്യത്തിനായി ബോംബെ ഹൈകോടതിയെ സമീപിച്ചു. പരാതിക്കാ രിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നും കേസ്​ അന്യായമാണെന്നും ഒബ്​റോയിക്കുവേണ്ടി അഭിഭാഷകൻ ദിനേശ്​ തിവാരി ജാമ്യഹരജിയിൽ ബോധിപ്പിച്ചു.

വിവാഹ വാഗ്​ദാനം നൽകി 2016 മുതൽ പീഡനത്തിനിരയാക്കിയെന്നും ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന്​ ഭീഷണിപ്പെടുത്തി പണം ആവ​ശ്യ​പ്പെടുന്നുവെന്നും കാണിച്ച്​​ ഒഷിവാര പൊലീസ്​ സ്​റ്റേഷനിൽ യുവതി നൽകിയ പരാതിയിലാണ്​ നടൻ ഒബ്​റോയ്​ അറസ്​റ്റിലായത്​. സെഷൻസ്​ കോടതി ജാമ്യം നിഷേധിച്ചിരുന്നു.

Tags:    
News Summary - Woman who accused actor Karan Oberoi of rape attacked in Mumbai- Movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.