ഗുഡ്ഗാവ്: ഗതാഗതക്കുരുക്കിൽ ഹോൺ മുഴക്കിയെന്നാരോപിച്ച് സ്ത്രീക്ക് മർദനമേറ്റു. ഗുഡ്ഗാവിലെ എം.ഡി.ഐ ചൗക്കിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിക്കാണ് മർദനമേറ്റത്.
താൻ സഞ്ചരിച്ച വാഹനത്തിന് മുന്നിൽ കാർ നിർത്തി ഒരാൾ തന്നെ വലിച്ച് റോഡിലിറക്കി. തുടർന്ന് പലതവണ തല്ലിയെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും വീട്ടിൽ കയറി വീണ്ടും തല്ലുമെന്ന് അക്രമി പറഞ്ഞതായും യുവതി പറയുന്നു. ഇടതുകണ്ണിനും മൂക്കിനും പരിക്കേറ്റതായും പരാതിയിലുണ്ട്.
ആളുകൾ കൂടാൻ തുടങ്ങിയതോടെ ഇയാൾ സ്ഥലത്തുനിന്നും കടന്നുകളയുകയായിരുന്നു. സി.സി.ടി.വി പരിശോധിച്ച് പ്രതിയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.