Posted On
date_range Updated On
date_range പ്രളയം കാണാനെത്തി സെൽഫിയെടുത്തു; അമ്മയും മകളും നദിയിൽ വീണു മരിച്ചു
ഭോപാൽ: വെള്ളപ്പൊക്ക പ്രദേശത്ത് സെൽഫിയെടുക്കുന്നതിനിടെ നദിയിൽ വീണ് അമ്മയും മകളും മരിച്ചു. ബിന്ദു ഗുപ്ത (48), മകൾ ആശ്രിതി (22) എന്നിവരാണ് മരിച്ചത്.
മധ്യപ്രദേശിലെ മന്ദസുറിലാണ് സംഭവം. വീടിന് സമീപത്തെ നദി കരകവിഞ്ഞ് ഒഴുകുന്നത് കാണാനെത്തിയതായിരുന്നു ഗവ. കോളജ് പ്രഫസറും ഭാര്യയും മകളും. കുടുംബം ഒന്നിച്ച് സെൽഫി എടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് അമ്മയും മകളും ഒഴുക്കിൽപെടുകയായിരുന്നു.
ഇവരുടെ മൃതദേഹങ്ങൽ പിന്നീട് കണ്ടെത്തിയെന്ന് മന്ദസുർ ജില്ല പൊലീസ് സൂപ്രണ്ട് ഹിതേഷ് ചൗധരി പറഞ്ഞു. മണിക്കൂറുകൾക്കകം മന്ദസുറിലെ അഫ്സൽഫുൽ ഭാഗത്ത് മധ്യവയസ്കനും വെള്ളത്തിൽ വീണ് മരിച്ചു.
ഇതോടെ മഴക്കെടുതിയിൽ മധ്യപ്രദേശിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 39 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.