വിവാഹത്തട്ടിപ്പ്​: 10 വർഷത്തിനിടെ യുവതി കബളിപ്പിച്ചത്​ എട്ടുപേരെ; വയോധികരാണ്​ ഇരയായതെന്ന്​ പൊലീസ്​

ഗാസിയാബാദ്​: സിനിമകളെ വെല്ലുന്ന വിവാഹ തട്ടിപ്പ്​ നടത്തി യുവതി. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ്​ സംഭവം. മോണിക്ക മാലിക്​ എന്ന യുവതിയാണ് തട്ടിപ്പ്​ നടത്തിയതെന്ന്​ പൊലീസ്​ പറയുന്നു. 10 വർഷത്തിനിടെ എട്ടുപേരെ ഇവർ വിവാഹം കഴിച്ചതായും സൂചനയുണ്ട്​. തട്ടിപ്പിന്​ ഇരയായവരെല്ലാം വയോധികരാണ്​. നിർമാണമേഖലയിലെ കോൺട്രാക്​ടറായ ജുഗൽ കിഷോർ (66) നൽകിയ പരാതിയിൽ നടത്തിയ അന്വേഷണമാണ്​ കേസി​െൻറ ചുരുളഴിച്ചത്​. വിവാഹത്തിന്​ ശേഷം പണവും സ്വർണവും തട്ടിയെടുത്ത്​ കടന്നുകളയുകയായിരുന്നു യുവതിയുടെ രീതി.

അവസാന തട്ടിപ്പി​െൻറ കഥ

ഗാസിയാബാദിലെ കവി നഗർ പ്രദേശത്തെ താമസക്കാരനാണ് ജുഗൽ കിഷോർ. കഴിഞ്ഞ വർഷം ഭാര്യ മരിച്ചതിനുശേഷം ഇദ്ദേഹം ഒറ്റപ്പെട്ട്​ കഴിയുകയായിരുന്നു. മകൻ മറ്റൊരു വീട്ടിൽ താമസിക്കാൻ തീരുമാനിച്ചതും ഇദ്ദേഹത്തെ വിഷമിപ്പിച്ചിരുന്നു. ഇൗ സമയമാണ്​ ദില്ലി ആസ്ഥാനമായുള്ള മാട്രിമോണിയൽ ഏജൻസിയായ 'ഖന്ന വിവാഹ്​ കേന്ദ്ര'യുടെ പരസ്യം അദ്ദേഹം പത്രത്തിൽ കണ്ടത്​.

മുതിർന്ന പൗരന്മാർക്കും വിവാഹമോചിതർക്കും പ്രത്യേകമായ സൗകര്യങ്ങളും ഏജൻസി വാഗ്​ദാനം ചെയ്​തിരുന്നു. തുടർന്ന കിഷോർ ഏജൻസിയെ ബന്ധപ്പെട്ടു. ഏജൻസിയുടെ ഉടമ മഞ്ജു ഖന്നയാണ്​ അദ്ദേഹത്തിന്​ മോണിക്ക മാലിക്കിനെ പരിചയപ്പെടുത്തിക്കൊടുത്തത്​. താൻ വിവാഹമോചിതയാണെന്നാണ്​ മോണിക്ക ജുഗൽ കിഷോറിനോട് പറഞ്ഞത്​. ഏതാനും ആഴ്ച്ചകൾക്ക്​ശേഷം ഇരുവരും 2019 ഓഗസ്റ്റിൽ വിവാഹിതരായി.

കവി നഗറിലെ കിഷോറി​െൻറ വീട്ടിലാണ്​ ഇവർ ഒരുമിച്ച് താമസിച്ചത്​. വിവാഹം കഴിഞ്ഞ് ഏകദേശം രണ്ട് മാസത്തിന് ശേഷം മോണിക്ക വീട്ടിൽ നിന്ന് ആഭരണങ്ങളും പണവുമായി കടന്നുകളയുകയായിരുന്നു. 2019 ഒക്ടോബർ 26 ന് 15 ലക്ഷം രൂപ വിലവരുന്ന വസ്തുക്കളുമായി മോണിക്ക ഒാടിപ്പോയതായി കിഷോർ നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് കിഷോർ മാട്രിമോണിയൽ ഏജൻസിയെ സമീപിച്ചു. എന്നാൽ കിഷോറിനെതിരെ കള്ളക്കേസ് നൽകുമെന്ന് ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയുമാണ്​ മാട്രിമോനിയൽ ഉടമ ചെയ്​തത്​.

പിന്നീട് സ്വന്തം നിലക്ക്​ കിഷോർ നടത്തിയ അന്വേഷണത്തിൽ മോണിക്കയുടെ മുൻ ഭർത്താവിനെ കണ്ടെത്തുകയായിരുന്നു. അങ്ങിനെയാണ്​ കൂടുതൽപേർ കബളിപ്പിക്കപ്പെട്ടതായി മനസിലാക്കുന്നത്​. തുടർന്ന് കിഷോർ പോലീസിനെ സമീപിച്ച് വധുവിനെതിരെ പരാതി നൽകി. പ്രാഥമിക അന്വേഷണത്തിൽ, കഴിഞ്ഞ 10 വർഷത്തിനിടെ മോണിക്ക എട്ട് മുതിർന്ന പൗരന്മാരെ ഇതേരീതിയിൽ കബളിപ്പിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്​.

വിവാഹത്തിന് ആഴ്ചകൾക്കുശേഷം പണവും ആഭരണങ്ങളും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നുകളയുകയായിരുന്നു ഇവരുടെ രീതിയെന്നും എല്ലാ വിവാഹങ്ങളും ഖന്ന വിവാഹ്​ ​കേന്ദ്രയാണ്​ നടത്തിക്കൊടുക്കുന്നതെന്നും പോലീസ് പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.