മുംബൈ: മരുമകളെ മർദനത്തിൽ നിന്ന് രക്ഷിക്കാനായി അമ്മ മകനെ കഴുത്തു ഞെരിച്ച് കൊന്നു. മുംബൈയിെല മാൻഖുർദിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. 45കാരിയായ അൻവാരി ഇദ്രിസിയാണ് 25കാരനായ മകൻ നദീം നയീമിനെ കൊലപ്പെടുത്തിയത്. മയക്കുമരുന്നിന് അടിമയായ നദീം സ്ഥിരമായി ഭാര്യയെ ഉപ്വദവിക്കാറുണ്ടായിരുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: യുവാവ് മയക്കുമരുന്നിന് അടിമയാെണന്ന് അറിയാതെയാണ് രണ്ടു വർഷം മുമ്പ് അലഹാബാദുകാരിയായ യുവതി നദീമിനെ വിവാഹം ചെയ്യുന്നത്. നദീമിെൻറ മയക്കുമരുന്ന് ഉപയോഗവും മർദനവും മൂലം അഞ്ചു മാസങ്ങൾക്ക് ശേഷം പെൺകുട്ടി അവളുടെ വീട്ടിലേക്ക് തിരിെക പോയി.
എന്നാൽ മരുമകളെ തിരിച്ചു െകാണ്ടു വരാൻ ആഗ്രഹിച്ച അൻവാരി ഇനി മകൻ ദ്രോഹിക്കില്ലെന്നും മയക്കുമരുന്ന് ഉപേക്ഷിക്കുമെന്നും യുവതിക്ക് ഉറപ്പു നൽകി. ഇനി ദ്രോഹിക്കാൻ വന്നാൽ താൻ രക്ഷിക്കുമെന്ന് വാക്കുകൊടുത്താണ് അവർ മരുമകളെ തിരികെ കൂട്ടിക്കൊണ്ടു വന്നത്.
എന്നാൽ ചൊവ്വാഴ്ച രാത്രി വീണ്ടും ബോധമില്ലാത്ത അവസ്ഥയിലാണ് നദീം വീട്ടിലെത്തിയത്. മകൻ അക്രമാസക്തനാകുെമന്ന് കണ്ട അൻവാരി എല്ലാ കുടംബാംഗങ്ങളോടും അയൽപ്പക്കത്തെ വീട്ടിൽ പോകാൻ ആവശ്യപ്പെട്ടു. എല്ലാവരും വീടുവിട്ടറിങ്ങിയത് നദീമിനെ കൂടുതൽ രോഷാകുലനാക്കി. തുടർന്ന് നദീം മാതാവിനെ അടിക്കാൻ തുടങ്ങി.
എല്ലാ അടിയും ഏറ്റുവാങ്ങിയ അൻവാരി, നദീം ക്ഷീണിതനായപ്പോൾ കോണിപ്പടിയോട് ചേർത്ത് കെട്ടിയിട്ടു. അതിനു ശേഷം ദുപ്പട്ടകൊണ്ട് കഴുത്തുമുറുക്കിക്കൊലപ്പെടുത്തുകയായിരുന്നു. നദീം മരിച്ചശേഷം രാത്രി മുഴുവൻ മൃതദേഹത്തിനു സമീപത്തിരുന്നു അൻവാരി കരഞ്ഞു.
ബുധനാഴ്ച പുലർച്ചെ 5.45ഒാടെ നദീമിെൻറ ഭാര്യ വീട്ടിെലത്തിയപ്പോഴാണ് അമ്മ ഭർത്താവിെൻറ മൃതദേഹത്തിനു സമീപമിരുന്ന് കരയുന്നത് കണ്ടത്. മരുമകളെ ഉപദ്രവത്തിൽ നിന്ന് രക്ഷിക്കുന്നതിനാണ് മകെന കൊന്നതെന്ന് അവർ കുറ്റസമ്മതം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.