യുവതിയെ തട്ടിക്കൊണ്ടുപോയി പത്ത്​ ദിവസം ബന്ദിയാക്കി ബലാൽസംഗം ചെയ്​തു

സമ്പൽപൂർ: യുവതിയെ തട്ടിക്കൊണ്ടു പോയി തോക്കു ചൂണ്ടി പത്ത്​ ദിവസത്തോളം ബന്ദിയാക്കി ബലാൽസംഗം ചെയ്​തതായി പരാതി. ഒഡിഷയിലെ സമ്പൽപൂർ ജില്ലയിൽ കുചിന്ദ എന്ന സ്​ഥലത്താണ്​ സംഭവം. സോമ്യ രഞ്ചൻ ദാരുവ(28) എന്നയാളാണ്​ പ്രതിയെന്ന്​ പൊലീസ്​ പറഞ്ഞു. 

ജൂലൈ 21നായിരുന്നു യുവതിയെ തട്ടിക്കൊണ്ടു പോയത്​. തുടർന്ന്​ ഇയാൾ സ്വന്തം വീട്ടിൽ യുവതിയെ ബന്ദിയാക്കി പത്ത്​ ദിവസത്തോളം തോക്കു കാണിച്ച്​ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചു വരികയായിരുന്നു. ഭയംകാരണം രക്ഷിതാക്കൾ ഇക്കാര്യം പരാതിപ്പെട്ടിരുന്നില്ല. എന്നാൽ യുവതി ജൂലൈ 30ന് രഞ്ചൻ ദാരുവിൽ നിന്ന്​ രക്ഷപ്പെട്ട്​ പുറത്തു കടന്നു. ​

പിന്നീട്​ ഇയാൾ യുവതിയുടെ ഭർതൃസഹോദരനെ തട്ടിക്കൊണ്ടു പോവുകയും കൊല്ലുമെന്ന്​ ഭീഷണിപ്പെടുത്തുകയും ചെയ്​തു. ഭർതൃസഹോദരൻ വിട്ടയക്കപ്പെട്ടതോടെ യുവതി പൊലീസി​ൽ പരാതി നൽകുകയായിരുന്നു. പ്രതി പിടിക്ക​െപ്പട്ടിട്ടുണ്ട്.  ഇയാളിൽ നിന്ന്​ ഒരു കൈത്തോക്കും പൊലീസ്​ പിടിച്ചെടുത്തിട്ടുണ്ട്​.

Tags:    
News Summary - Woman Kidnapped, Raped For 10 Days At Gunpoint In Odisha-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.