പട്ന: ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതിന് പിന്നാലെ കാമുകന്റെ ഭാര്യയെ വിവാഹം ചെയ്ത് യുവാവിന്‍റെ പ്രതികാരം. ബിഹാറിലെ ഖഗാരിയ ജില്ലയിലാണ് വിചിത്രമായ സംഭവം.
2009ൽ വിവാഹിതരായ നീരജിനും റൂബി ദേവിക്കും നാല് മക്കളുണ്ട്. റൂബി ദേവിക്ക് മുകേഷ് എന്ന യുവാവുമായി ബന്ധമുള്ള കാര്യം ഇതിനിടെയാണ് നീരജ് അറിയുന്നത്. മുകേഷിന് ഭാര്യയും രണ്ടു മക്കളുമുണ്ട്. 2022 ഫെബ്രുവരിയിൽ റൂബിയും മുകേഷും ഒളിച്ചോടി വിവാഹം കഴിച്ചു.
മുകേഷിന്റെ ആദ്യ ഭാര്യയുടെ പേരും റൂബി എന്നായിരുന്നു. ഇതോടെയാണ് ഭാര്യയോടുള്ള പ്രതികാരമെന്നോണം മുകേഷിന്റെ ഭാര്യയെ വിവാഹം കഴിക്കാൻ നീരജ് തീരുമാനിച്ചത്. കഴിഞ്ഞ മാസമാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. വിചിത്രമായ ഈ വിവാഹവാർത്ത സൈബർ ലോകത്ത് വൈറലാണ്.
'വിവാഹിതർ പരസ്പരം ഒളിച്ചോടുന്നു, ഇവിടെ ഞാൻ ഇപ്പോഴും അവിവാഹിതനായി തുടരുന്നു' എന്നാണ് ഒരാൾ സമൂഹമാധ്യമത്തിൽ ഇതുമായി ബന്ധപ്പെട്ട വാർത്തക്ക് താഴെ പങ്കുവെച്ച കുറിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.