Representational Image
Posted On
date_range Updated On
date_range യുവതിയെയും അഞ്ച് വയസുള്ള മകളെയും കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി
പട്ന: ബിഹാറിലെ ബക്സർ ജില്ലയിൽ യുവതിയെയും അഞ്ച് വയസുള്ള മകളെയും കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. അനിത ദേവി (29), മകൾ സോണി കുമാരി എന്നിവരാണ് മരിച്ചത്. ബല്ലാപൂർ ഗ്രാമത്തിലെ വീട്ടിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കൊല നടന്നതെന്ന് ബക്സർ പൊലീസ് സൂപ്രണ്ട് പറഞ്ഞു. മരണം നടക്കുമ്പോൾ അനിത ദേവിയുടെ ഭർത്താവ് സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. അനിത ദേവിയുടെ മകനാണ് ആദ്യം മൃതദേഹങ്ങൾ കണ്ടത്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു.
അന്വേഷണത്തിൽ സ്ഥലത്തു നിന്ന് കണ്ടെത്തിയ വസ്തുക്കൾ ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും മരണത്തിന്‍റെ കാരണം വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.