മോഷ്ടാക്കൾക്ക് ഒന്നും കിട്ടിയില്ല; പ്രതികാരം തീർക്കാൻ യുവതിയെ ഭർത്താവിന്റെ കൺമുന്നിലിട്ട് ബലാത്സംഗം ചെയ്തു

ജയ്പൂർ: രാജസ്ഥാനിൽ 45കാരിയെ ഭർത്താവിനു മുന്നിലിട്ട് കൂട്ടബലാത്സംഗത്തിനിരയാക്കി. സിരോഹി ജില്ലയിലാണ് സംഭവം. നാലുപേർ ചേർന്നാണ് യുവതിയെ ബലാത്സംഗം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

കവർച്ചക്കായാണ് നാലുപേരും ദമ്പതികളുടെ വീട്ടിൽ കയറിയത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തിൽ മനസ് മരവിച്ച ദമ്പതികൾ വെള്ളിയാഴ്ചയാണ് വിവരം പൊലീസിനെ അറിയിച്ചത്. പ്രതികളായ മൂന്നുപേരെ ശനിയാഴ്ച അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും നാലാമന് വേണ്ടിയുള്ള തെരച്ചിലിലാണെന്നും പൊലീസ് പറഞ്ഞു.

സ്ത്രീയുടെ ഭർത്താവ് വാച്ച്മാനാണ്. ബുധനാഴ്ച രാത്രി ഉറങ്ങാൻ തുടങ്ങുന്നതിന് മുമ്പാണ് സംഭവമുണ്ടായത്. നാലുപേർ വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി ഇരുവരെയും ബന്ദികളാക്കി. ഭർത്താവിന്റെ വസ്ത്രങ്ങൾ അഴിച്ച് പരിശോധിക്കുകയും അദ്ദേഹത്തിൽ നിന്ന് 1400 രൂപ കവരുകയും ചെയ്തു. കവർച്ചക്കാർ കൂടുതൽ പണവും സ്വർണവും ഇ​വരോട് ആവശ്യപ്പെട്ടു. എന്നാൽ ദമ്പതികളുടെ കൈവശം വെള്ളിയാഭരണമല്ലാതെ പണമോ സ്വർണമോ ഉണ്ടായിരുന്നില്ല. മറ്റൊന്നും കിട്ടാതായതോടെ കവർച്ചക്കാർ യുവതിയെ ഭർത്താവിന്റെ കൺമുന്നിൽ വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പിന്ദ്വാര ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജെത്തു സിങ് പറഞ്ഞു.

വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നടപടി സ്വീകരിക്കുകയും വിവിധ സ്റ്റേഷനുകളുടെ സഹായത്തോടെ മൂന്ന് പ്രതികളെ പിടികൂടുകയുമായിരുന്നു. നാലാം പ്രതിക്കുവേണ്ടിയുള്ള അന്വേഷണത്തിലാണ്. ഉടനെ അയാളും പിടിയിലാകുമെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു.

Tags:    
News Summary - Woman Gang-Raped In Front Of Husband In Rajasthan, 3 Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.