കൊൽക്കത്ത: ഭർത്താവിന്റെ കിഡ്‌നി വിറ്റുകിട്ടിയ 10 ലക്ഷം രൂപയുമായി ഭാര്യ കാമുകനുമൊത്ത് ഒളിച്ചോടി. പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലെ സംക്രയിലാണ് സംഭവം.
മകളുടെ പഠനത്തിനും വിവാഹത്തിനും പണം കരുതി വെക്കാൻ ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങിയാണ് യുവാവ് തന്റെ കിഡ്‌നി വിൽക്കാൻ തീരുമാനിച്ചത്.
ഒരു വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ മൂന്നുമാസം മുമ്പാണ് വൃക്ക സ്വീകരിക്കാൻ ആളെ കിട്ടിയത്. കിട്ടുന്ന പണം കൊണ്ട് കുടുംബത്തിൻ്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്ന് വിശ്വസിച്ചാണ് ഇയാൾ വൃക്ക വിറ്റത്.
എന്നാൽ നിർബന്ധിച്ച് തന്റെ കിഡ്‌നി വിൽപ്പിച്ചതിനു പിന്നിൽ ഭാര്യയുടെ ഉദ്ദേശം വേറെയായിരുന്നെന്ന് യുവാവ് പിന്നീടാണ് തിരിച്ചറിഞ്ഞത്.
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട രവി ദാസ് എന്നയാളുമായി യുവതി പ്രണയത്തിലായിരുന്നു. കുടുംബത്തെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ യുവാവ് ശ്രമിക്കുമ്പോൾ, ഭാര്യ മറ്റൊരാളുമായി തൻ്റെ ഭാവി ആസൂത്രണം ചെയ്യുകയായിരുന്നു.
ഭർത്താവിന്റെ കിഡ്‌നി വിറ്റ് 10 ലക്ഷം രൂപ കിട്ടിയതോടെ യുവതി കാമുകനുമായി ഒളിച്ചോടി. ഭാര്യ കാമുകനൊപ്പം താമസിക്കുന്ന വീട്ടിൽ യുവാവ് മകളുമായി ചെന്നെങ്കിലും വിവാഹമോചന നോട്ടീസ് അയക്കാമെന്നായിരുന്നു മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.