പണം പിന്‍വലിക്കാനെത്തിയ യുവതി ബാങ്കിനുള്ളില്‍ പ്രസവിച്ചു

ലഖ്നോ: പണമെടുക്കാന്‍ ബാങ്കില്‍ വരിനില്‍ക്കുന്നവര്‍ കുഴഞ്ഞുവീണുമരിക്കുന്ന വാര്‍ത്തകള്‍ക്കിടക്ക് ഒരു സുഖപ്രസവത്തിന്‍െറ കഥ. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് പണം പിന്‍വലിക്കാന്‍ വരിനിന്ന സ്ത്രീ ബാങ്കില്‍ പ്രസവിച്ചത്. ഷഹ്പുര്‍ നിവാസിയായ സര്‍വേഷ ദേവിയാണ് വെള്ളിയാഴ്ച ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 

സെപ്റ്റംബറില്‍ ഇവരുടെ ഭര്‍ത്താവ് മരിച്ചിരുന്നു. ഇതിന് സര്‍ക്കാറില്‍നിന്ന് ലഭിച്ച നഷ്ടപരിഹാരതുക വാങ്ങാനത്തെിയതായിരുന്നു സര്‍വേഷ. ഭര്‍തൃമാതാവ് ശശിദേവിയും കൂടെയുണ്ടായിരുന്നു. രാവിലെ 11 മുതല്‍ ബാങ്കിന് മുന്നില്‍ വരിനില്‍ക്കുകയായിരുന്ന ഇവര്‍ക്ക് അല്‍പനേരം കഴിഞ്ഞപ്പോള്‍ പ്രസവവേദന തുടങ്ങി.

ഒപ്പമുണ്ടായിരുന്നവര്‍ സര്‍ക്കാറിന്‍െറ ആംബുലന്‍സ് സര്‍വിസിലേക്ക് ഫോണ്‍ ചെയ്തെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ബാങ്കിലെ സ്ത്രീ ജീവനക്കാര്‍ സര്‍വേഷക്ക് ബാങ്കില്‍ പ്രസവിക്കാന്‍ സൗകര്യമൊരുക്കുകയായിരുന്നു. വൈകീട്ട് നാലോടെ പ്രസവിച്ചു. പിന്നീട് പൊലീസ് മാതാവിനെയും കുഞ്ഞിനെയും ആരോഗ്യകേന്ദ്രത്തിലത്തെിച്ചു. സര്‍വേഷയുടെ ഭര്‍ത്താവ് ജസ്മര്‍നാഥ് അസുഖബാധിതനായാണ് മരിച്ചത്. ഇവരുടെ അഞ്ചാമത്തെ കുട്ടിക്കാണ് ബാങ്കില്‍ ജന്മം നല്‍കിയത്. 
 
Tags:    
News Summary - Woman delivers a baby inside a bank in Kanpur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.