മധ്യപ്രദേശിൽ വീട്ടിൽ അതിക്രമിച്ചുകയറി ബലാത്സംഗ ശ്രമം; പുരുഷന്‍റെ ലൈംഗികാവയവം ​​മുറിച്ചെടുത്തു


ഭോപാൽ: മധ്യപ്രദേശിലെ സിദ്ധി ജില്ലയിൽ വീട്ടിൽ അതിക്രമിച്ചുകയറി ബലാത്സംഗത്തിന്​ ശ്രമിച്ചയാളുടെ ലൈംഗികാവയവം മുറിച്ചെടുത്ത്​ 45 കാരി. ഉമരിഹ ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ്​ സംഭവം. ഭർത്താവ്​ വീട്ടിലില്ലാത്ത സമയത്ത്​ 13കാരനായ മകനും മധ്യവയസ്​കയായ സ്​ത്രീയുമാണ്​ വീട്ടിലുണ്ടായിരുന്നത്​. കവർച്ചക്കാരൻ​ കയറിയെന്ന്​ ഭയന്ന്​ മകൻ പുറത്തേക്ക്​ ഓടി രക്ഷപ്പെട്ടു. ഈ സമയത്ത്​ സ്​ത്രീയെ മർദിച്ച്​ ബലാൽസംഗത്തിന്​ ശ്രമിക്കുകയായിരുന്നു.

അതിനിടെ, കട്ടിലിൽ കരുതിവെച്ച കത്തിയെടുത്ത്​ അക്രമിയുടെ ലൈംഗികാവയവം ​സ്​ത്രീ ഛേദിച്ചു. തുടർന്ന്​ പൊലീസ്​ സ്​റ്റേഷനിലെത്തി പരാതിയും നൽകി. സംഭവ സ്​ഥലത്തെത്തിയ പൊലീസ്​ ഇയാളെ ആശുപത്രിയിലെത്തിച്ച്​ പ്രാഥമിക പരിശോധനക്കു ശേഷം സിദ്ധി ജില്ലാ ആശുപത്രിയിലേക്കും പിന്നീട്​ സഞ്​ജയ്​ ഗാന്ധി മെഡിക്കൽ കോളജിലേക്കും മാറ്റി.

പ്രതിക്കെതിരെ ബലാത്സംഗ ശ്രമത്തിന്​ കേസ്​ എടുത്തു. പ്രതി സ്​ത്രീക്കെതിരെയും കേസ്​ നൽകിയിട്ടുണ്ട്​.

Tags:    
News Summary - Woman Cuts Off Man's Genitals During Rape Attempt, Files Case: Cops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.