കൊലപാതക​ കേസിലെ പ്രതിയായ യുവതി തിഹാർ ജയിലിൽ തൂങ്ങി മരിച്ച നിലയിൽ

ന്യൂഡൽഹി: ​െകാലപാതക കേസിൽ പ്രതിയായി തിഹാർ ജയിലിൽ കഴിയുന്ന 25 കാരി സെല്ലിനുള്ളിൽ തൂങ്ങി മരിച്ചുവെന്ന്​ പൊലീസ് ​. ഡൽഹി സ്വദേശിനി പർവീൻ ആണ്​ മരിച്ചത്​.

ഏപ്രിൽ 25 നാണ്​ പർവീൻ തിഹാർ ജയിലിലെത്തുന്നത്​. ഭർത്താവിനൊപ്പം ​ചേർന്ന്​ അദ്ദേഹത്തി​​െൻറ മാതാപിതാക്ക​െള കൊല​പ്പെടുത്തിയെന്നാണ്​ കേസ്​. കൊലപാതകങ്ങൾക്ക്​ ശേഷം പർവീൻ ആത്​മഹത്യക്ക്​ ശ്രമിച്ചതായും ചാവ്​ല പൊലീസ്​ സ്​റ്റേഷനിൽ രജിസ്​റ്റർ ചെയ്​ത കേസിൽ പറയുന്നു.

സ്വന്തം ദുപ്പട്ട ഉപയോഗിച്ച്​ ജയിലിൽ തൂങ്ങിയ നിലയിലായിരുന്നു യുവതിയെന്ന്​ പൊലീസ്​ പറയുന്നു. ഉടനെ ദീൻ ദയാൽ ഉപാധ്യയ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്ന​ുവെന്ന്​ പൊലീസ്​ പറയുന്നു.

Tags:    
News Summary - woman commits suicide by hanging self in Tihar Jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.