ട്രെയിന്റെ എ.സി കോച്ചിൽ കെറ്റിൽ കൊണ്ട് നൂഡിൽസ് ഉണ്ടാക്കി വീഡിയോ ഇട്ട സ്ത്രീക്ക് പിടിവീണു; റെയിൽ​വേ കേസെടുക്കും

മുംബൈ: ട്രെയിനിന്റെ എ.സി കോച്ചിൽ കെറ്റിൽ കൊണ്ട് നൂഡിൽസ് ഉണ്ടാക്കി വീഡിയോ ഇട്ട് വൈറലാക്കിയ സ്ത്രീക്ക് പിടിവീണു; റെയിൽ​വേ കേസെടുക്കും. എക്സ്പ്രസ് ട്രെയിനിന്റെ എ.സി കോച്ചിൽ നിന്ന് അനധികൃതമായി വൈദ്യുതി ഉപയോഗിച്ചത് റെയിൽ​വേയെ ചൊടിപ്പിച്ചിട്ടുണ്ട്.

എവിടെയും നമുക്ക് അടുക്കളയാക്കാം എന്ന അവകാശവാദ​ത്തോടെ ട്രെയിനിൽ മൊബൈൽ ചാർജിങ്ങിനായി മാത്രം അനുവദിച്ചിട്ടുള്ള പ്ലഗിൽ നിന്ന് വൈദ്യുതി ഉപയോഗം കുടിയ കെറ്റിലിൽ വെള്ളം തിളപ്പിച്ചാണ് കൂടെയുള്ളവർക്കായി സ്ത്രീ നൂഡിൽസ് ഉണ്ടാക്കിയത്. ഒപ്പം 15 പേർക്കുള്ള ചായയും ഉണ്ടാക്കി.

ഈ വീഡിയോ ലൈവായി സോഷ്യൽ മീഡിയയിൽ വന്നതോടെ വളരെയധികം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇങ്ങനയാണ് സംഭവം റെയിൽ​വേ അധികൃതരുടെ ശ്രദ്ധയിലും എത്തുന്നത്.

റയിൽവേയുടെ അനുമതിയില്ലാതെ റെയിൽവേയുടെ ഉപകരണം തെറ്റായി ഉപയോഗിച്ചതിന് കേ​സെടുക്കാവുന്ന സെക്ഷൻ 147(1) വകുപ്പുപ്രകാരം ഇവർക്കെതിരെ നടപടിയെടുക്കുമെന്ന് സെൻട്രൽ റയിൽവേ അധികൃതർ പറയുന്നു.

സരിത ലിംഗായത്ത് എന്ന സ്ത്രീയുടെ ഇൻസ്റ്റഗ്രാം അകൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവന്നിട്ടുള്ളത്. ഇവരുടെ യാത്രാരേഖകൾ പരിശോധിച്ച് വിലാസം കണ്ടെത്തി റെയിൽവേ തുടർനടപടികൾ സ്വീകരിക്കും. നവംബർ 20 നാണ് വീഡിയോ ചിത്രീകരിച്ചിട്ടുള്ളത്. ഇതിൽ റെയിൽവേയെ കളിയാക്കുന്നുമുണ്ട്.

Tags:    
News Summary - Woman caught making noodles with kettle in train's AC coach and posting video; Railways to file case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.