വയോധികനെ മരുമകൾ ഊന്നുവടി കൊണ്ടടിക്കുന്നു, മർദനമേറ്റ പത്മനാഭ സുവർണ
Posted On
date_range Updated On
date_range 87കാരനായ ഭർതൃപിതാവിനെ ഊന്നുവടി കൊണ്ട് മർദിച്ചു; ഉദ്യോഗസ്ഥ അറസ്റ്റിൽ
മംഗളൂരു: ഭർത്താവിന്റെ വയോധികനായ പിതാവിനെ ഊന്നുവടി ഉപയോഗിച്ച് മരുമകൾ മർദിച്ചു. തുടർന്ന്, വീണുപരിക്കേറ്റതാണെന്ന് വരുത്താനുള്ള ശ്രമം നടത്തിയെങ്കിലും സി.സി.ടി.വി ദൃശ്യം പുറത്തുവന്നതോടെ അത് പൊളിഞ്ഞു. പിന്നാലെ പൊലീസ് പിടികൂടി.
മംഗളൂരു അത്താവറിലെ വൈദ്യുതി വിതരണ കമ്പനി ‘മെസ്കോം’ ഉദ്യോഗസ്ഥ കുലശേഖര സ്വദേശി ഉമ ശങ്കരിയാണ്(40) ഭർതൃപിതാവ് പത്മനാഭ സുവർണയെ (87) അക്രമിച്ചത്. പരിക്കേറ്റ വയോധികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പത്മനാഭയുടെ മകൾ പ്രിയ നൽകിയ പരാതിയെത്തുടർന്ന് കേസെടുത്ത കങ്കനാടി പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് മർദനവും തെറിവിളിയും സ്ഥിരീകരിക്കുകയുമായിരുന്നു. ഉമ ശങ്കരിയുടെ ഭർത്താവ് വിദേശത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.