വ്യക്തി ജീവിതത്തിൽ ഇടപെടുന്നു; കാമുകനെ കൊലപ്പെടുത്തിയ യുവതി പിടിയിൽ

ഗുരു​ഗ്രാം: വ്യക്തി ജീവിതത്തിൽ ഇടപെടുന്നുവെന്ന് ആരോപിച്ച് കാമുകനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ യുവതി പിടിയിൽ. ഹരിയാനയിലെ ​ഗുരു​ഗ്രാമിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. വിക്കി (28) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നിതു കുമാരി (34)യെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആറ് വർഷത്തോളമായി ഇരുവരും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി വിക്കി യുവതിയുടെ വ്യക്തിപരമായ കാര്യങ്ങളി‍ൽ ഇടപെടാറുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നുമാണ് റിപ്പോർട്ട്. സംഭവദിവസം ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. അടുത്ത ദിവസം അയൽവാസികളെത്തി വാതിൽ തുറന്ന് നോക്കിയപ്പോഴാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ പ്രദേശവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വിക്കിയുടെ മൃതദേഹം തിരിച്ചറിയാതിരിക്കാൻ യുവാവിന്റെ ഫോണും മറ്റ് രേഖകളും യുവതി ഒളിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം പൊലീസിന് തിരിച്ചറിയാനായത്. കുടുംബത്തെ വിവരമറിയിച്ചതോടെയാണ് സംഭവത്തിൽ നിതു കുമാരിക്ക് പങ്കുണ്ടായേക്കാമെന്ന വിവരം ലഭിച്ചത്. കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ നിതു കുമാരിയെ ഞായറാഴ്ചയോടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

Tags:    
News Summary - Woman arrested in Gurugram for killing boyfriend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.