Posted On
date_range Updated On
date_range സീറ്റിനുവേണ്ടി ബസിനുള്ളിൽ സ്ത്രീകളുടെ കൂട്ടത്തല്ല്; വിഡിയോ വൈറൽ
ന്യൂഡൽഹി: ബസിനുള്ളിൽ സീറ്റിനായി സ്ത്രീകൾ തല്ലുകൂടുന്നതിന്റെ വിഡിയോ വൈറൽ. ഒരു സ്ത്രീയും കൗമാരക്കാരിയും തമ്മിൽ തല്ലുകൂടുന്നതിന്റെ വിഡിയോയാണ് പുറത്ത് വന്നത്. ഇരുവരും പരസ്പരം മുടി പിടിച്ചുവലിക്കുന്നതും പിന്നീട് പരസ്പരം തല്ലുകൂടുന്നതും വിഡിയോയിൽ കാണാം.
ബസിലുണ്ടായിരുന്ന യാത്രക്കാർ ഇരുവരും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാൻ ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചില്ല. ഒടുവിൽ ബസിലുണ്ടായിരുന്ന ചില പൊലീസുകാർ ഇടപ്പെട്ട് ഇരുവരേയും ഇറക്കിവിടുകയായിരുന്നു. ബസിന് പുറത്ത് ഇറങ്ങിയതിന് ശേഷവും ഇരുവരും തർക്കത്തിലേർപ്പെടുന്നതും വനിത പൊലീസുകാരി ഇതിൽ ഇടപെടുന്നതും വിഡിയോയിൽ കാണാം. ഗാർഖലേഷ് എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വിഡിയോ പുറത്ത് വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.