പെൺകുഞ്ഞിന് ജന്മം നൽകിയതിന് മുത്തലാഖ്; ഭർത്താവിനെതിരെ കേസെടുത്തു

ലക്നോ: പെൺകുഞ്ഞ് പിറന്നതിനെ തുടർന്ന് ഭർത്താവ് മുത്തലാഖ് ചൊല്ലിയെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസെ ടുത്തു. കാമിൽ എന്നയാൾക്കെതിരെ ഉത്തർപ്രദേശിലാണ് കേസെടുത്തത്. പൊലീസ് സൂപ്രണ്ട് യമുന പ്രസാദാണ് ഇക്കാര്യം അറിയിച്ചത്.

11 വർഷം മുമ്പാണ് വിവാഹം കഴിഞ്ഞത്. നാലു പെൺകുട്ടികളുണ്ട്. ഒക്ടോബർ 11ന് പെൺകുഞ്ഞിന് ജന്മം നൽകി. വിവരം അറിഞ്ഞപ്പോൾ ഭർത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലുകയായിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു.

കുഞ്ഞ് പിറന്ന ശേഷം ഭർതൃവീട്ടുകാരുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ഇപ്പോൾ സ്വന്തം വീട്ടിലാണ് യുവതി കഴിയുന്നത്.

Tags:    
News Summary - Woman accuses husband triple talaq over birth of girl child case registered-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.