മദ്യം വീട്ടിലെത്തിക്കരുത്: മുഖ്യമന്ത്രിയോട് കോൺഗ്രസ് നേതാക്കളുടെ ഭാര്യമാർ

ചണ്ഡിഗഡ്: ഓൺലൈനായി മദ്യം വീട്ടിലെത്തിക്കുന്ന സർക്കാർ തീരുമാനം പുനരാലോചിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രിയോട് കോൺഗ്രസ് നേതാക്കളുടെ ഭാര്യമാർ ആവശ്യപ്പെട്ടു. ഗാർഹിക പീഡനം വർധിക്കാൻ ഇടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ തീരുമാംന പുന:പ്പരിശോധിക്കണമെന്ന് ട്വിറ്ററിലൂടെ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പഞ്ചാബിലെ ഭക്ഷ്യമന്ത്രി ഭരത് ഭൂഷൺ അശുവിന്‍റെ ഭാര്യയും ലുധിയാനയിലെ കൗൺസിലറുമായ മംമ്ത അശുവും എം.എൽ.എ രാജ വാറിങ്ങിന്‍റെ ഭാര്യയും സാമൂഹ്യ പ്രവർത്തകയുമായ അമൃത വാറിങ്ങുമാണ് ആവശ്യം ഉന്നയിച്ചത്. 

വീടുകളിലെ സ്ത്രീകളേയും കുട്ടികളേയും കുറിച്ച് ചിന്തിക്കണം. സർക്കാറിന് വരുമാനനഷ്ടം ഉണ്ടാക്കുന്നതിനോട് യോജിപ്പുമില്ല. മദ്യം ഒട്ട്ലെറ്റുകളിൽ വിൽക്കുന്നതിനോടല്ല, ഹോം ഡെലിവെറി ചെയ്യുന്നതിലാണ് ഇവർക്ക് അഭിപ്രായവ്യത്യാസമുള്ളത്. 

സ്കൂളുകളും കോളജുകളും അടച്ചിട്ട സമയമാണ്. കുട്ടികളെല്ലാം വീടുകളിൽ തന്നെയുണ്ട്. ഇതിനിടെ ഗൃഹനാഥന് വീട്ടുപടിക്കൽ മദ്യം  നൽകുന്ന അവസ്ഥ കുട്ടികളിലുണ്ടാക്കുന്ന മാനസിക അവസ്ഥയെക്കുറിച്ചു കൂടി ചിന്തിക്കണം. ലഹരിപദാർഥങ്ങൾക്കെതിരെയുള്ള പോരാട്ടം കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു എന്നും മംമ്ത ട്വീറ്റിൽ പറയുന്നുണ്ട്.  

Latest Video:


Full View

Tags:    
News Summary - Wives of Congress leaders tweet to Captain: Rethink home delivery of liquor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.